Posted By Editor Editor Posted On

മൂന്ന് പ്രവിശ്യകളിൽ ഭൂകമ്പം; 100 മരണം, 500ലേറെ പേർക്ക്

അഫ്ഗാനിസ്താനിൽ റിക്ടർ സ്കെയിലിൽ 6.3 തീവ്രത രേഖപ്പെടുത്തിയ ശക്തമായ ഭൂകമ്പത്തിൽ 100 മരണം. 500ലേറെ പേർക്ക് പരിക്ക്. ഹെറാത്ത് അടക്കം മൂന്ന് പ്രവിശ്യകളിലുണ്ടായ ഭൂകമ്പത്തിൽ മരണസംഖ്യ ഇനിയും ഉയരുമെന്ന് രാജ്യാന്തര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. ഓൺലൈൻ വാർത്താ സർവീസ് ആയ ഖാമ പ്രസ് ആണ് വാർത്ത സ്ഥിരീകരിച്ചത്. ഭൂകമ്പത്തിന്‍റെ പ്രഭവ കേന്ദ്രം രാജ്യത്തെ വലിയ നഗരമായ ഹെറാത്ത് വടക്ക് പടിഞ്ഞാറ് 40 കിലോമീറ്റർ ആഴത്തിലാണ്. 5.5 തീവ്രതയിലാണ് തുടർ ചലനങ്ങൾ ഉണ്ടായത്. 30 മിനിട്ടിന്‍റെ വ്യത്യാസത്തിലാണ് പ്രകമ്പനം ഉണ്ടായതെന്ന് യു.എസ് രാജ്യാന്തര ജിയോളജിക്കൽ സർവേ ചൂണ്ടിക്കാട്ടുന്നു. ഹെറാത്ത് കൂടാതെ അഫ്ഗാനിലെ ഫറാ, ബാദ്ഗിസ് പ്രവിശ്യങ്ങളിലും ഭൂചലനം റിപ്പോർട്ട് ചെയ്തിട്ടുണ്ട്. നിരവധി കെട്ടിടങ്ങൾ നിലംപൊത്തി. ഹെറാത്ത് പ്രവിശ്യയിലെയും മശാദിലെയും വീടുകളിൽ നിന്ന് ആളുകളെ ഒഴിപ്പിച്ചിട്ടുണ്ട്. 2022 ജൂണിലുണ്ടായ ശക്തിയേറിയ ഭൂകമ്പത്തിൽ ആയിരത്തോളം പേർ മരിക്കുകയും 1500ഓളം പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു. കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/BZn1FjZuXil57lV7tJoLTL

https://www.kuwaitvarthakal.com/2023/09/21/here-is-a-cool-app-that-lets-you-easily-type-what-you-say-in-any-language/

Comments (0)

Leave a Reply

Your email address will not be published. Required fields are marked *