കുവൈറ്റിൽ രണ്ട് മാസത്തിനിടെ നാടുകടത്തിയത് 7,685 പ്രവാസികളെ
കുവൈത്തില്‍ നിയമലംഘകരായ 7,685 പ്രവാസികളെ നാടുകടത്തിയതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു. കഴിഞ്ഞ രണ്ട് മാസത്തിനിടെയാണ് ഇത്രയധികം പ്രവാസികളെ നാടുകടത്തിയത്. താമസ, കുടിയേറ്റ നിയമങ്ങള്‍ ലംഘിച്ചതിനാണ് ഇവരെ പിടികൂടി നാടുകടത്തിയത്. സെപ്തംബറില്‍ മാത്രം 3,837 പേരെയാണ് നാടുകടത്തിയത്. ഇതില്‍ 2,272 പേര്‍ പുരുഷന്‍മാരും 1,565 പേര്‍ സ്ത്രീകളുമാണ്. സ്‌പോണ്‍സര്‍മാരില്‍ നിന്ന് ഒളിച്ചോടി പോയവരും ഇതില്‍പ്പെടും. രാജ്യത്തെ നിയമങ്ങള്‍ ലംഘിച്ച 3,848 പ്രവാസികളെ ഓഗസ്റ്റ് മാസത്തില്‍ നാടുകടത്തിയതായി ബന്ധപ്പെട്ട വൃത്തങ്ങള്‍ വെളിപ്പെടുത്തി. നിയമലംഘകരെ കണ്ടെത്താനുള്ള പരിശോധനകള്‍ തുടരുമെന്ന് അധികൃതര്‍ വ്യക്തമാക്കി.
കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/BZn1FjZuXil57lV7tJoLTL
Comments (0)