കൂട്ട പിരിച്ചുവിടൽ; നിരവധി പ്രവാസികളുടെ ജോലി നഷ്ടമാകും, ഗ്രേസ് പിരീഡ് നൽകി അധികൃതർ
കുവൈത്ത് സിറ്റി: 800 പ്രവാസികളെ പിരിച്ചുവിടാൻ തീരുമാനിച്ചതായി കഴിഞ്ഞ ദിവസമാണ് കുവൈത്ത് ആഭ്യന്തര മന്ത്രാലയം പ്രഖ്യാപിച്ചത്.
പിരിച്ചുവിടൽ പ്രാബല്യത്തിൽ വരുന്നതിന് മുമ്പായി തങ്ങളുടെ തൊഴിൽപരമായ കാര്യങ്ങൾ ശരിയാക്കാൻ ജീവനക്കാർക്ക് ഒരു മാസത്തെ ഗ്രേസ് പിരീഡ് നൽകിയിട്ടുണ്ട്. കൂട്ട പിരിച്ചുവിടലിന് മന്ത്രാലയം വ്യക്തമായ കാരണങ്ങളൊന്നും നൽകിയിട്ടില്ലെങ്കിലും നിലവിലെ സ്വദേശിവത്കരണ നയവുമായി ബന്ധപ്പിച്ചാണ് ഈ നീക്കമെന്നാണ് കരുതുന്നത്. പിരിച്ചുവിടുന്നതിൽ ഭൂരിഭാഗവും അറബ് രാജ്യങ്ങളിൽ നിന്നുള്ളവരാണ്. തൊഴിൽ അവസരങ്ങളിൽ സ്വദേശികൾക്ക് മുൻഗണന നൽകാനുള്ള മാർഗമെന്ന നിലയിൽ രാജ്യത്തെ വിവിധ മേഖലകളിൽ വിദേശി തൊഴിലാളികൾക്ക് പകരം കുവൈത്തികളെ നിയമിക്കാനാണ് സ്വദേശിവത്കരണത്തിലൂടെ ലക്ഷ്യമിടുന്നത്. അടുത്തിടെ വിദ്യാഭ്യാസ മന്ത്രാലയത്തിൽ നിന്നും വിദേശികളെ കൂട്ടത്തോടെ പിരിച്ചുവിട്ടിരുന്നു. രാജ്യത്ത് അധ്യാപകരുടെ കുറവ് ഉണ്ടായിട്ടും കഴിഞ്ഞ അധ്യയന വർഷാവസാനം കുവൈത്ത് വിദ്യാഭ്യാസ മന്ത്രാലയം ഏകദേശം 1,800 പ്രവാസി അധ്യാപകരെ പിരിച്ചുവിട്ടിരുന്നു.
കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/BZn1FjZuXil57lV7tJoLTL
Comments (0)