Posted By Editor Editor Posted On

അടിച്ചുമോനെ! ബിഗ് ടിക്കറ്റിലൂടെ 33 കോടിയിലേറെ രൂപ സ്വന്തമാക്കി പ്രവാസി ഇന്ത്യക്കാരൻ

അബുദാബി: മലയാളികളടക്കം നിരവധി പേർക്ക് വൻതുകയുടെ ഭാഗ്യസമ്മാനങ്ങൾ നൽകിയ അബുദാബി ബിഗ് ടിക്കറ്റിന്റെ 256-ാമത് സീരിസ് നറുക്കെടുപ്പിൽ ഗ്രാൻഡ് പ്രൈസായ 1.5 കോടി ദിർഹം (33 കോടിയിലേറെ ഇന്ത്യൻ രൂപ) സ്വന്തമാക്കി പ്രവാസി ഇന്ത്യക്കാരൻ. ദോഹയിൽ താമസിക്കുന്ന മുജീബ് തെക്കേ മാറ്റിയേരി ആണ് 098801 എന്ന ടിക്കറ്റ് നമ്പരിലൂടെ സ്വപ്‌ന വിജയം സ്വന്തമാക്കിയത്. ഇദ്ദേഹം സെപ്തംബർ 27ന് വാങ്ങിയ ടിക്കറ്റാണ് സമ്മാനാർഹമായത്.സമ്മാനവിവരം അറിയിക്കുന്നതിനായി ബിഗ് ടിക്കറ്റ് പ്രതിനിധികൾ മുജീബിനെ നറുക്കെടുപ്പ് വേദിയിൽ വെച്ച് വിളിച്ചെങ്കിലും അദ്ദേഹത്തെ ബന്ധപ്പെടാനായില്ല. ഗ്രാൻഡ് പ്രൈസിന് പുറമെ രണ്ടാം സമ്മാനം ഒരു ലക്ഷം ദിർഹം സ്വന്തമാക്കിയത് 023536 എന്ന ടിക്കറ്റ് നമ്പരിലൂടെ അജീബ് ഒമറാണ്. മൂന്നാം സമ്മാനം 90,000 ദിർഹം നേടിയത് സ്റ്റീവൻ വിൽകിൻസണാണ്. ഇദ്ദേഹം വാങ്ങിയ 169082 എന്ന ടിക്കറ്റ് നമ്പരാണ് സമ്മാനം നേടിയത്. നാലാം സമ്മാനം 80,000 ദിർഹം സ്വന്തമാക്കിയത് രവീന്ദ്ര സമരനായകെ ആണ്. 156989 ആണ് സമ്മാനാർഹമായ ടിക്കറ്റ് നമ്പർ.മുഹമ്മദ് റിഷാദ് കണ്ണൻ കുന്നുമ്മൽ അബ്ദുൽ ഖാദറാണ് 200799 എന്ന ടിക്കറ്റ് നമ്പരിലൂടെ അഞ്ചാം സമ്മാനം 70,000 ദിർഹം നേടിയത്. 046034 എന്ന ടിക്കറ്റ് നമ്പരിലൂടെ ആന്റണി വിൻസന്റ് ആണ് ആറാം സമ്മാനം 60,000 ദിർഹം സ്വന്തമാക്കിയത്. ഏഴാം സമ്മാനമായ 50,000 ദിർഹം അജ്മൽ കൊല്ലംകുടി ഖാലിദ് വാങ്ങിയ 130086 എന്ന ടിക്കറ്റ് നമ്പരിനാണ്. എട്ടാം സമ്മാനം 40,000 ദിർഹം നേടിയത് ലിപ്‌സൺ കൂതുർ വെള്ളാട്ടുകര പോൾ ആണ്. 177269 എന്ന ടിക്കറ്റ് നമ്പരാണ് സമ്മാനാർഹമായത്. ഒൻപതാം സമ്മാനം 30,000 ദിർഹം സ്വന്തമാക്കിയത് പൊയ്യിൽ താഴ കുഞ്ഞബ്ദുള്ളയാണ്. 199039 എന്ന ടിക്കറ്റാണ് സമ്മാനാർഹമായത്. മുഹമ്മദ് അസീബ് ചെങ്ങനക്കാട്ടിൽ വാങ്ങിയ 285665 എന്ന ടിക്കറ്റ് നമ്പർ പത്താം സമ്മാനമായ 20,000 ദിർഹം നേടി. ഡ്രീം കാർ പ്രൊമോഷനിൽ വിജയിച്ച ഷാരോൺ ഫ്രാൻസിസ്‌കോ കാബെല്ലോ ജീപ് റുബികോൺ സ്വന്തമാക്കി. 013280 എന്ന ടിക്കറ്റ് നമ്പരാണ് സമ്മാനാർഹമായത്.

കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/BZn1FjZuXil57lV7tJoLTL

https://www.kuwaitvarthakal.com/2023/09/21/here-is-a-cool-app-that-lets-you-easily-type-what-you-say-in-any-language/

Comments (0)

Leave a Reply

Your email address will not be published. Required fields are marked *