കുവൈറ്റിൽ സുരക്ഷാ മാനദണ്ഡങ്ങളില്ലാതെ പ്രവർത്തിച്ച 57 സ്ഥാപനങ്ങൾ അടച്ചുപൂട്ടി
കുവൈത്തില്‍ ഗുരുതരമായ സുരക്ഷ ക്രമക്കേടുകൾ കണ്ടെത്തിയതിനെ തുടർന്ന് 57 സ്ഥാപനങ്ങൾ ഫയർ ഫോഴ്സ് അടച്ചുപൂട്ടി. നിയമലംഘകരുടെ പട്ടികയിൽ ഫർവാനിയ ഗവർണറേറ്റ് ഒന്നാം സ്ഥാനത്തും കാപിറ്റൽ ഗവർണറേറ്റ് രണ്ടാം സ്ഥാനത്തുമാണ്. കണക്കുകൾ പ്രകാരം ഫർവാനിയ ഗവർണറേറ്റിൽ 105 നിയമലംഘനങ്ങളാണ് നടന്നത്. നേരത്തേ തീപിടിത്തം കൂടിയ സാഹചര്യത്തില്‍ കെട്ടിടങ്ങളിലെയും സ്ഥാപനങ്ങളിലെയും സുരക്ഷ ക്രമീകരണങ്ങളുടെ പരിശോധന ജനറൽ ഫയർ ഫോഴ്സ് ശക്തമാക്കിയിരുന്നു.കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/BZn1FjZuXil57lV7tJoLTL
Comments (0)