കുവൈത്തിൽ എക്സ്പയറി തീയതിയിൽ കൃത്രിമം കാണിച്ച മാംസ വ്യാപാരകേന്ദ്രം അടച്ചുപൂട്ടി
കുവൈത്ത് സിറ്റി: മാംസത്തിന്റെ എക്സ്പയറി തീയതിയിൽ കൃത്രിമം കാണിച്ചതിനെ തുടർന്ന് കുവൈത്തിൽ മാംസ വ്യാപാരകേന്ദ്രം അടച്ചുപൂട്ടി. കഴിഞ്ഞ ദിവസം വാണിജ്യ മന്ത്രാലയത്തിലെ ഇൻസ്പെക്ടർമാർ നടത്തിയ പരിശോധനയിലാണ് കാലാവധി കഴിഞ്ഞ ശീതീകരിച്ച മാംസം കണ്ടെത്തിയത്. എക്സ്പയറി തീയതിയിൽ കൃത്രിമം കാണിച്ച് വിൽക്കാൻ ശ്രമിക്കുകയായിരുന്നു. പൊതുജനാരോഗ്യ പ്രശ്നങ്ങൾക്ക് കാരണമാകും വിധം പ്രവർത്തിക്കുന്ന സ്ഥാപനങ്ങൾക്കെതിരെ ശക്തമായ നടപടികൾ സ്വീകരിക്കുമെന്ന് അധികൃതർ പറഞ്ഞു. പിടികൂടിയ പ്രതികളെ തുടർ നടപടികൾക്കായി പബ്ലിക് പ്രോസിക്യൂഷന് റഫർ ചെയ്തു.
കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/BZn1FjZuXil57lV7tJoLTL
Comments (0)