കുവൈത്തില്‍ ട്രക്ക് പാലത്തിലിടിച്ചു; സാൽമിയയിലേക്കുള്ള റോഡിൽ ഗതാഗതതടസ്സം
കുവൈത്ത് സിറ്റി: ട്രക്ക് പാലത്തിൽ ഇടിച്ചതിനെത്തുടർന്ന് വാഹനങ്ങൾക്ക് കടന്നുപോകാൻ കഴിയാതെ സാൽമിയയിലേക്കുള്ള അഞ്ചാം റിങ് റോഡിൽ ഗതാഗതം തടസ്സപ്പെട്ടു. ശൈഖ് സായിദ് റോഡിലെ ഒരു വലിയ വാണിജ്യ സമുച്ചയത്തിന് എതിർവശത്ത് നിർമാണത്തിലിരിക്കുന്ന പാലത്തിലാണ് അപകടം സംഭവിച്ചതെന്ന് ആഭ്യന്തര മന്ത്രാലയത്തിലെ ജനറൽ അഡ്മിനിസ്ട്രേഷൻ ഓഫ് സെക്യൂരിറ്റി റിലേഷൻസ് ആൻഡ് മീഡിയ അറിയിച്ചു. വാഹനങ്ങൾ മുഹമ്മദ് ബിൻ കാസിം സ്ട്രീറ്റ് വഴി തിരിച്ചുവിട്ടു. അപകടത്തിൽപ്പെട്ട ട്രക്ക് നീക്കുന്നതുവരെ ബദൽ വഴികൾ സ്വീകരിക്കാനും വാഹനങ്ങൾക്കിടയിൽ മതിയായ അകലം പാലിക്കാനും റോഡിലൂടെ കടന്നുപോകുമ്പോൾ സുരക്ഷാ ഉദ്യോഗസ്ഥരുമായി സഹകരിക്കാനും അധികൃതർ ഡ്രൈവർമാർക്ക് നിർദേശം നൽകി.
👆👆
കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/BZn1FjZuXil57lV7tJoLTL
Comments (0)