Posted By user Posted On

മകളുടെ വിവാഹത്തിനായി ബാങ്ക് ലോക്കറിൽ സൂക്ഷിച്ച 18 ലക്ഷം രൂപ ചിതലരിച്ചു

ഉത്തർപ്രദേശിലെ മൊറാദ്ബാദിൽ മകളുടെ വിവാഹത്തിനായി മാതാവ്​ ബാങ്ക് ലോക്കറില്‍ സൂക്ഷിച്ച 18 ലക്ഷം രൂപ ചിതലരിച്ചു. അൽക പഥക് എന്ന സ്ത്രീ ഒന്നരവര്‍ഷമായി ബാങ്ക് ലോക്കറില്‍ സൂക്ഷിച്ച നോട്ടുകെട്ടിലാണ് ചിതലരിച്ചത്. പണത്തില്‍ പകുതിയും ചിതലരിച്ചുപോയതായി ദേശീയമാധ്യമങ്ങൾ റിപ്പോർട്ട്​ ചെയ്തു. 2022 ഒക്ടോബറിലാണ്, മകളുടെ വിവാഹത്തിനായി നീക്കിവെച്ച പണവും സ്വർണ ആഭരണങ്ങളും ബാങ്ക് ലോക്കറിൽ പോയിവെച്ചത്. കെ.വൈ.സി വെരിഫിക്കേഷന് വേണ്ടി ബാങ്ക് അധികൃതര്‍ അല്‍കയെ വിളിപ്പിച്ചിരുന്നു. ഇതിന്റെ ഭാഗമായി ലോക്കര്‍ തുറന്നപ്പോഴാണ് നോട്ടുകെട്ടില്‍ ചിതലരിച്ചത് ശ്രദ്ധയില്‍പ്പെട്ടത്. ഉടനെ ഈ വിവരം ബാങ്കിന്റെ ബ്രാഞ്ച് മാനേജറെ അൽക അറിയിച്ചു. ചെറിയ ബിസിനസും ട്യൂഷന്‍ ക്ലാസും നടത്തി സ്വരുക്കൂട്ടിയ പണമായിരുന്നു ഇതെന്ന്​ അൽക പറയുന്നു. പണം കയ്യിലിരുന്ന് ചെലവായി പോകാതിരിക്കാനും മോഷ്ടിക്കപ്പെടാതിരിക്കാനുമാണ് ആഭരണങ്ങള്‍ക്കൊപ്പം ലോക്കറില്‍വെച്ചത്. പണം ഈ രീതിയില്‍ ബാങ്ക് ലോക്കറില്‍ സൂക്ഷിക്കാന്‍ പാടില്ലെന്ന കാര്യം തനിക്ക് അറിയില്ലായിരുന്നുവെന്ന്​ അല്‍ക പറയുന്നു. ബ്രാഞ്ച് മാനേജർ സംഭവം ഉന്നത അധികൃതരെ അറിയിച്ചിട്ടുണ്ട്​. അല്‍കയുടെ പരാതി പരിഗണിച്ച്​ എത്രത്തോളം പണമാണ് നഷ്ടമായതെന്ന അന്വേഷണം നടത്തുമെന്ന്​ മാനേജർ പറഞ്ഞു. കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/BZn1FjZuXil57lV7tJoLTL

https://www.kuwaitvarthakal.com/2023/06/02/technology/

Comments (0)

Leave a Reply

Your email address will not be published. Required fields are marked *