Posted By user Posted On

കുവൈത്തിൽ മാ​ധ്യ​മ നി​യ​ന്ത്ര​ണ​ത്തി​നാ​യി നി​യ​മ നി​ർ​മാ​ണം; നി​യ​മം ലം​ഘി​ക്കു​ന്ന​വ​ർക്ക് ഒ​രു വ​ർ​ഷം ത​ട​വും 10,000 ദി​നാ​ർ പി​ഴ​യും

കു​വെ​ത്ത് സി​റ്റി: രാ​ജ്യ​ത്ത് മാ​ധ്യ​മ നി​യ​ന്ത്ര​ണം കാ​ര്യ​ക്ഷ​മ​മാ​ക്കാ​നും മെ​ച്ച​പ്പെ​ടു​ത്താ​നും നി​യ​മ നി​ർ​മാ​ണം കൊ​ണ്ട് വ​രു​മെ​ന്ന് വാ​ർ​ത്താ​വി​ത​ര​ണ മ​ന്ത്രി അ​ബ്ദു​ൽ റ​ഹ്മാ​ൻ അ​ൽ മു​തൈ​രി പ​റ​ഞ്ഞു. കു​വൈ​ത്തി​ലെ മാ​ധ്യ​മ പ്ര​വ​ർത്ത​ക​രെ പ​ങ്കെ​ടു​പ്പി​ച്ചു​ള്ള ച​ർ​ച്ച​യി​ൽ സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.മൂ​ന്നു ഘ​ട്ട​ങ്ങ​ളാ​യാ​ണ് നി​യ​മം പ്രാ​ബ​ല്യ​ത്തി​ൽ കൊ​ണ്ടു​വ​രു​ക. അ​ഭി​പ്രാ​യ സ്വാ​ത​ന്ത്ര്യം ഉ​യ​ർ​ത്തി​പ്പി​ടി​ച്ചു​കൊ​ണ്ട് മാ​ധ്യ​മ നി​യ​ന്ത്ര​ണം കാ​ര്യ​ക്ഷ​മ​മാ​ക്കാ​നും മെ​ച്ച​പ്പെ​ടു​ത്താ​നും മാ​ധ്യ​മ നി​യ​ന്ത്ര​ണ നി​യ​മം ല​ക്ഷ്യ​മി​ടു​ന്നു​ണ്ടെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. ഒ​മ്പ​ത് അ​ധ്യാ​യ​ങ്ങ​ളും 104 ലേ​ഖ​ന​ങ്ങ​ളു​മു​ള്ള ക​ര​ട് നി​യ​മ​ത്തെ​ക്കു​റി​ച്ചു​ള്ള പൊ​തു ജ​ന​ങ്ങ​ളു​ടെ ഫീ​ഡ്‌​ബാ​ക്ക് മ​ന്ത്രാ​ല​യ​ത്തി​ൻറെ വെ​ബ്‌​സൈ​റ്റ് വ​ഴി സ​മ​ർപ്പി​ക്കാ​മെ​ന്നും അ​ൽ മു​തൈ​രി പ​റ​ഞ്ഞു.മാ​ധ്യ​മ നി​യ​മം ലം​ഘി​ക്കു​ന്ന​വ​ർക്ക് പ​ര​മാ​വ​ധി ഒ​രു വ​ർ​ഷം ത​ട​വും 10,000 ദി​നാ​റു​മാ​ണ് പു​തി​യ നി​യ​മ​ത്തി​ൽ നി​ർ​ദേ​ശി​ക്കു​ന്ന​ത്. അ​മീ​റി​നെ​തി​രെ​യു​ള്ള വി​മ​ർ​ശ​നം, ഭ​ര​ണ സം​വി​ധാ​ന​ത്തെ അ​ട്ടി​മ​റി​ക്കാ​നു​ള്ള പ്രേ​ര​ണ തു​ട​ങ്ങി​യ കു​റ്റ​ങ്ങ​ളി​ൽ ഒ​രു വ​ർ​ഷ​ത്തി​ൽ കൂ​ടാ​ത്ത ത​ട​വും 5,000 മു​ത​ൽ 20,000 ദി​നാ​ർ വ​രെ പി​ഴ​യും ഈ​ടാ​ക്കു​വാ​നും ക​ര​ട് നി​യ​മ​ത്തി​ൽ നി​ർ​ദേ​ശ​മു​ണ്ട്. സൗ​ഹൃ​ദ രാ​ജ്യ​ങ്ങ​ളു​മാ​യു​ള്ള ബ​ന്ധ​ത്തി​ന് കോ​ട്ടം വ​രു​ത്തു​ന്ന വാ​ർത്ത​ക​ൾക്കെ​തി​രെ​യും ന​ട​പ​ടി​ക്ക് ശി​പാ​ർശ ചെ​യ്തി​ട്ടു​ണ്ട്. കൂ​ടാ​തെ, വ്യ​ക്തി​ഹ​ത്യ, സാ​മൂ​ഹി​ക സ​മാ​ധാ​ന​ത്തി​ന് ഭം​ഗം വ​രു​ത്തു​ന്ന കാ​ര്യ​ങ്ങ​ൾ മു​ത​ലാ​യ വ്യ​ക്തി​ക​ൾ​ക്ക് ഹാ​നി​ക​ര​മാ​യ വാ​ർ​ത്ത​ക​ൾ പ്ര​സി​ദ്ധീ​ക​രി​ക്കു​ന്ന​വ​ർ​ക്ക് 3,000 ദി​നാ​റി​ൽ കു​റ​യാ​ത്ത പി​ഴ​യും ഈ​ടാ​ക്കും.

കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/BZn1FjZuXil57lV7tJoLTL

https://www.kuwaitvarthakal.com/2023/06/02/technology/

Comments (0)

Leave a Reply

Your email address will not be published. Required fields are marked *