Posted By user Posted On

ഖുർആൻ അവഹേളനം; ശക്തമായി അപലപിച്ച് കുവൈത്ത്

കു​വൈ​ത്ത് സി​റ്റി: നെ​ത​ർ​ല​ൻ​ഡ്​​സി​ലെ ഹേ​ഗി​ൽ നി​ര​വ​ധി എം​ബ​സി​ക​ൾ​ക്ക് മു​ന്നി​ൽ ഒ​രു തീ​വ്ര​വി​ഭാ​ഗം ഖു​ർ​ആ​​​ന്റെ പ​ക​ർ​പ്പു​ക​ൾ വ​ലി​ച്ചു​കീ​റി​യ​തി​ൽ കു​വൈ​ത്ത് വി​ദേ​ശ​കാ​ര്യ മ​ന്ത്രാ​ല​യം ശ​ക്ത​മാ​യി അ​പ​ല​പി​ച്ചു. നി​ര​ന്ത​ര​മു​ണ്ടാ​വു​ന്ന വി​ദ്വേ​ഷ​ക​ര​മാ​യ ഇ​ത്ത​രം പ്ര​വൃ​ത്തി​ക​ൾ ഒ​രു വി​ധ​ത്തി​ലും അം​ഗീ​ക​രി​ക്കാ​ൻ സാ​ധി​ക്കി​ല്ലെ​ന്നും പൂ​ർ​ണ​മാ​യും ത​ള്ളി​ക്ക​ള​യു​ക​യാ​ണെ​ന്നും അ​ധി​കൃ​ത​ർ പ്ര​സ്​​താ​വ​ന​യി​ൽ പ​റ​ഞ്ഞു. ഇ​ത് വ്യ​ക്ത​മാ​യും വെ​റു​പ്പും വി​ദ്വേ​ഷ​വും വം​ശീ​യ​ത​യും പ്രേ​രി​പ്പി​ക്കു​ന്ന​താ​ണ്. ജ​ന​ങ്ങ​ളും രാ​ജ്യ​ങ്ങ​ളും ത​മ്മി​ലു​ള്ള പ​ര​സ്പ​ര ബ​ഹു​മാ​ന​ത്തെ ഇ​ത്ത​രം പ്ര​വൃ​ത്തി​ക​ൾ ദു​ർ​ബ​ല​പ്പെ​ടു​ത്തു​മെ​ന്നും മ​ന്ത്രാ​ല​യം വ്യ​ക്ത​മാ​ക്കി. ഖു​ർ​ആ​ന്റെ കോ​പ്പി വ​ലി​ച്ചു​കീ​റി അ​വ​ഹേ​ളി​ച്ച​തി​നെ ഒ.​​ഐ.​സി​യും മു​സ്​​ലിം​ വേ​ൾ​ഡ്​ ലീ​ഗും അ​പ​ല​പി​ച്ചി​ട്ടു​ണ്ട്. അ​ന്താ​രാ​ഷ്​​ട്ര നി​യ​മ​ങ്ങ​ൾ ലം​ഘി​ച്ച്, മ​ത​വി​ദ്വേ​ഷം സൃ​ഷ്​​ടി​ക്കു​ന്ന ഇ​ത്ത​രം പ്ര​കോ​പ​ന​പ​ര​മാ​യ പ്ര​വൃ​ത്തി​ക​ളെ നേ​രി​ടാ​നും അ​വ ആ​വ​ർ​ത്തി​ക്കു​ന്ന​ത് ത​ട​യാ​നും ആ​വ​ശ്യ​മാ​യ ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്ക​ണ​മെ​ന്ന് ഒ.​ഐ.​സി ജ​ന​റ​ൽ സെ​ക്ര​ട്ടേ​റി​യ​റ്റ് നെ​ത​ർ​ല​ൻ​ഡ്​​സ്​ അ​ധി​കാ​രി​ക​ളോ​ട് ആ​വ​ശ്യ​പ്പെ​ട്ടു.

കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/BZn1FjZuXil57lV7tJoLTL

https://www.kuwaitvarthakal.com/2023/06/02/technology/

Comments (0)

Leave a Reply

Your email address will not be published. Required fields are marked *