കുവൈറ്റിൽ കൈക്കൂലി വിവാദത്തിൽ പ്രവാസി കൊല്ലപ്പെട്ട സംഭവത്തിൽ നാല് പേർ അറസ്റ്റിൽ
കുവൈറ്റ് സിറ്റി: കുവൈറ്റിൽ കൈക്കൂലി വിവാദത്തിൽ ബംഗ്ലാദേശ് സ്വദേശിയെ കൊലപ്പെടുത്തിയ കേസിൽ 4 പേരെ അറസ്റ്റ് ചെയ്തു. അഞ്ചാമത്തെ പ്രതി ഒളിവിലാണ്. ഇയാൾക്ക് വേണ്ടിയുള്ള തിരച്ചിൽ തുടരുന്നതായി അന്വേഷണം വിഭാഗം അറിയിച്ചു. കൈക്കൂലി നൽകാൻ വിസമ്മതിച്ചതിനാൽ നാട്ടുകാരനെ കൊലപ്പെടുത്തിയെന്ന് പ്രതികൾ സമ്മതിച്ചു. ഖൈത്താൻ, വഫ്ര, ജലീബ്, അൽ-മത്‌ല എന്നിവിടങ്ങളിൽ നിന്നാണ് പ്രതികളെ അന്വേഷണ ഉദ്യോഗസ്ഥർ അറസ്റ്റ് ചെയ്തത്. 3 ആഴ്ച മുമ്പ് അൽ മത്ത്ല ഏരിയയിലെ നിർമ്മാണത്തിലിരിക്കുന്ന കെട്ടിടത്തിൽ കുത്തേറ്റു മരിച്ച ബംഗ്ലാദേശ് പൗരന്റെ കൊലപാതകത്തിന്റെ ദുരൂഹത പരിഹരിക്കാൻ ക്രിമിനൽ സെക്യൂരിറ്റി വിഭാഗത്തിന് കഴിഞ്ഞു. മത്‌ലയിലെ ഒരു കെട്ടിടത്തിനുള്ളിൽ മൃതദേഹം ഉണ്ടെന്ന് സുരക്ഷാ വിഭാഗത്തിന് ലഭിച്ച സന്ദേശത്തെ തുടർന്ന് സംഭവ സ്ഥലത്തെത്തിയ സുരക്ഷാ വിഭാഗം പ്രാഥമിക നടപടികൾക്ക് ശേഷം നടത്തിയ ഊർജ്ജിതമായ അന്വേഷണത്തിന് ഒടുവിലാണ് പ്രതികളെ പിടികൂടാൻ കഴിഞ്ഞത്.
കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/BZn1FjZuXil57lV7tJoLTL
Comments (0)