കുവൈത്തിൽ സഞ്ചാര ബോട്ട് മുങ്ങി; അപകടത്തിലായവരെ രക്ഷപ്പെടുത്തി സ്വദേശി യുവാവ്
കുവൈത്ത് സിറ്റി: സഞ്ചാരബോട്ട് മുങ്ങി അപകടത്തിലായ മൂന്നുപേരെ രക്ഷപ്പെടുത്തി സ്വദേശി യുവാവ്. കഴിഞ്ഞ ദിവസം ദോഹ കടലിൽ സഞ്ചാരത്തിനിറങ്ങിയ ബോട്ടാണ് അപകടത്തിൽപെട്ടത്. ബോട്ടിൽ മൂന്നുപേരാണ് ഉണ്ടായിരുന്നതെന്നും മൂന്നുപേരേയും രക്ഷപ്പെടുത്തിയതായും സ്വദേശി അഖാബ് നിമർ അൽ ബതാലി മാധ്യമങ്ങളോട് പറഞ്ഞു.
ബതാലി സംഭവം വിശദീകരിക്കുന്നതിങ്ങനെ: ഞാനും എന്റെ കൂട്ടുകാരും ദോഹ കടലിൽ കുളിക്കുകയായിരുന്നു. അപ്പോഴാണ് ദൂരെ കടലിൽ രണ്ടു പേർ കൈവീശി കാണിക്കുന്നത് എന്റെ ശ്രദ്ധയിൽപെട്ടത്. ഞങ്ങൾ കരയിലെത്തി നോക്കിയപ്പോൾ രണ്ടു പേർ ജീവനുവേണ്ടി അപേക്ഷിക്കുന്നപോലെ തോന്നി.പെട്ടന്നുതന്നെ കടലിലേക്കിറങ്ങി അവരെ രണ്ടു പേരെയും രക്ഷപ്പെടുത്തുകയായിരുന്നു. ആ സമയം അവരോടൊപ്പം മറ്റാരെങ്കിലും ബോട്ടിലുണ്ടായിരുന്നോ എന്നു ചോദിച്ചു. ഒരാൾ കൂടെ ഉണ്ടെന്നും അയാളെ കാണാതായെന്നും അവർ അറിയിച്ചു. എന്നാൽ, ഞങ്ങൾ പെട്ടന്നുതന്നെ മൂന്നാമത്തെ വ്യക്തിക്കായി തിരച്ചിൽ തുടർന്നു, അയാൾ 600 മീറ്റർ അകലെ മരത്തിൽ പറ്റിപ്പിടിക്കുന്നതായി കണ്ടെത്തി- അൽ-ബതാലി പറഞ്ഞു. മൂന്നു മണിക്കൂർ കൊണ്ടാണ് രക്ഷാദൗത്യം പൂർത്തിയാക്കിയതെന്നും അപകടത്തിൽപെട്ട മൂന്നു പേരും സുരക്ഷിതരായിരിക്കുന്നുവെന്നും ബതാലി കൂട്ടിച്ചേർത്തു.
കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/BZn1FjZuXil57lV7tJoLTL
Comments (0)