Posted By user Posted On

കുവൈത്തിൽ സ്ട്രോ​ക്ക് ബാ​ധി​ക്കു​ന്ന​വ​രു​ടെ എ​ണ്ണ​ത്തി​ൽ വ​ർ​ധ​ന; ഇക്കാര്യങ്ങൾ ശ്രദ്ധിക്കുക

കു​വൈ​ത്ത് സി​റ്റി: കു​വൈ​ത്തി​ൽ സ്ട്രോ​ക്ക് ബാ​ധി​ക്കു​ന്ന​വ​രു​ടെ എ​ണ്ണ​ത്തി​ൽ വ​ർ​ധ​ന​യെ​ന്ന് ആ​രോ​ഗ്യ മ​ന്ത്രി ഡോ.​അ​ഹ​മ്മ​ദ് അ​ൽ അ​വ​ദി. ക​ഴി​ഞ്ഞ അ​ഞ്ചു വ​ർഷ​ത്തി​നി​ട​യി​ൽ 68,964 കേ​സു​ക​ൾ റി​പ്പോ​ർട്ട് ചെ​യ്ത​താ​യും ആ​രോ​ഗ്യ മ​ന്ത്രി അ​റി​യി​ച്ചു. ക​ഴി​ഞ്ഞ ദി​വ​സം ദേ​ശീ​യ അ​സം​ബ്ലി​യി​ൽ പാ​ർല​മെ​ൻറ് അം​ഗം മു​ഹ​ൽ​ഹ​ൽ അ​ൽ-​മു​ദ​ഫി​ൻറെ ചോ​ദ്യ​ത്തി​ന് മ​റു​പ​ടി പ​റ​യു​ക​യാ​യി​രു​ന്നു മ​ന്ത്രി. 2017 മു​ത​ൽ 2021 വ​രെ​യു​ള്ള കാ​ല​യ​ള​വി​ലെ ക​ണ​ക്കു​ക​ളാ​ണ് മ​ന്ത്രി പു​റ​ത്ത് വി​ട്ട​ത്. ത​ല​ച്ചോ​റി​ലേ​ക്കു​ള്ള ര​ക്ത​യോ​ട്ടം ത​ട​സ്സ​പ്പെ​ടു​ക​യോ നി​ന്നു​പോ​കു​ക​യോ ചെ​യ്യു​ന്ന അ​വ​സ്ഥ​യാ​ണ് സ്ട്രോ​ക്ക്. സ്ട്രോ​ക്ക് ബാ​ധി​ച്ചി​ട്ടും ചി​കി​ത്സ തേ​ടാ​ൻ വൈ​കി​ക്കു​ന്ന​ത് ത​ല​ച്ചോ​റി​ന് കേ​ടു​പാ​ടു​ക​ൾ സം​ഭ​വി​ക്കു​ന്ന​തി​ലേ​ക്ക് ന​യി​ക്കും. കോ​വി​ഡി​നു ശേ​ഷം സ്‌​ട്രോ​ക്ക് വ​രു​ന്ന​വ​രു​ടെ എ​ണ്ണം വ​ർ​ധി​ച്ചു വ​രു​ന്ന​താ​യ റി​പ്പോ​ർ​ട്ടു​ക​ൾ ശാ​സ്ത്രീ​യ​മാ​യി തെ​ളി​യി​ക്ക​പ്പെ​ട്ടി​ട്ടി​ല്ലെ​ന്ന് അ​ൽ അ​വ​ദി പ​റ​ഞ്ഞു. ഈ ​വി​ഷ​യ​ത്തി​ൽ കൂ​ടു​ത​ൽ പ​ഠ​നം ന​ട​ത്തേ​ണ്ട​തു​ണ്ട്. ഫാ​സ്റ്റ് ഫു​ഡ്, കൃ​ത്യ​ത​യി​ല്ലാ​ത്ത ജീ​വി​ത​ശൈ​ലി, പു​ക​വ​ലി, വ്യാ​യാ​മ​കു​റ​വ് എ​ന്നീ ശീ​ല​ങ്ങ​ളും പ്ര​മേ​ഹം, ര​ക്താ​തി​മ​ർ​ദം, ലി​പി​ഡ് പ്ര​ഫൈ​ൽ തു​ട​ങ്ങി​യ അ​സു​ഖ​ങ്ങ​ളും സ്‌​ട്രോ​ക്കി​ലേ​ക്ക് ന​യി​ക്കു​ന്ന ഘ​ട​ക​ങ്ങ​ളാ​ണെ​ന്ന് ഡോ.​അ​ഹ​മ്മ​ദ് അ​ൽ അ​വ​ദി വ്യ​ക്ത​മാ​ക്കി.

കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/BZn1FjZuXil57lV7tJoLTL

https://www.kuwaitvarthakal.com/2023/06/12/voice-over-for-videos-call-recording-app/

Comments (0)

Leave a Reply

Your email address will not be published. Required fields are marked *