oil price കുവൈത്തിൽ എണ്ണവില പുതിയ ഉയരങ്ങളിൽ
കുവൈത്ത് സിറ്റി: കുവൈത്തിൽ എണ്ണ വില ഉയരുന്നു. ബാരലിന് വില 1.67 ഡോളർ വർധിച്ച് 98.38 ഡോളറിലെത്തിoil price . ഈ വർഷത്തെ ഏറ്റവും മികച്ച വിലയിലാണ് ശനിയാഴ്ച വ്യാപാരം നടന്നത്. പെട്രോളിയം വില ബാരലിന് 95 ഡോളറിന് മുകളിലെത്തിയത് കുവൈത്ത് ഉൾപ്പെടെ എണ്ണ ഉൽപാദക രാജ്യങ്ങൾക്ക് വലിയ ആശ്വാസമായി. ആഗോളതലത്തിൽ ബ്രെന്റ് ക്രൂഡ് വില ഉയർന്ന് 93 ഡോളറിലെത്തി.എണ്ണവില തുടർച്ചയായി ഉയരുന്നത് കുവൈത്ത് സാമ്പത്തിക മേഖലക്ക് കൂടുതൽ ഉണർവ് നൽകും. നിലവിൽ എണ്ണ ബാരൽ വില ബജറ്റ് എസ്റ്റിമേറ്റിനേക്കാൾ 16.7 ഡോളർ കവിഞ്ഞു. വരുംമാസങ്ങളിൽ എണ്ണ വില കൂടുന്നത് രാജ്യത്ത് മിച്ച ബജറ്റിന് സഹായകരമാകുമെന്നാണ് കരുതപ്പെടുന്നത്. ആഗോളതലത്തിൽ എണ്ണക്കുള്ള ഡിമാൻഡ് ഉയർന്നതും, പെട്രോളിയം കയറ്റുമതി രാജ്യങ്ങൾ പ്രതിദിന ഉൽപാദനം കുറക്കാൻ തീരുമാനിച്ചതുമാണ് വിലവർധനക്ക് പിന്നിൽ. കഴിഞ്ഞ വർഷം കുവൈത്തിൽ എണ്ണവില ബാരലിന് 100 ഡോളറും കടന്ന് 123 വരെയെത്തിയിരുന്നു.
കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/Jk9a0Jhec9LAZpDNWO2ZE6
Comments (0)