Posted By user Posted On

കുവൈറ്റിൽ സർക്കാർ ജീവനക്കാർക്ക് ഇനിമുതൽ അനുയോജ്യമായ സമയത്ത് ജോലി ചെയ്യാം

കുവൈറ്റിൽ സ​ര്‍ക്കാ​ര്‍ ജീ​വ​ന​ക്കാ​ർ​ക്ക് അ​വ​രു​ടെ സൗ​ക​ര്യ​മ​നു​സ​രി​ച്ച് അ​നു​യോ​ജ്യ സ​മ​യ​ത്ത് ജോ​ലി ചെ​യ്യാ​ൻ അ​വ​സരം. പു​തി​യ നി​ർ​ദേ​ശ​പ്ര​കാ​രം, രാ​വി​ലെ ഏ​ഴ് മു​ത​ല്‍ ഒ​മ്പ​ത് മ​ണി​യു​ടെ ഇ​ട​യി​ല്‍ ഓ​ഫി​സു​ക​ള്‍ ആ​രം​ഭി​ക്കും. ഇ​തി​നി​ട​യി​ൽ സൗ​ക​ര്യ​മ​നു​സ​രി​ച്ച് പ്ര​തി​ദി​നം ഏ​ഴു മ​ണി​ക്കൂർ പ്ര​വൃ​ത്തി​സ​മ​യം എന്ന രീതിയിൽ ജോ​ലി​യി​ൽ പ്ര​വേ​ശി​ച്ചാ​ൽ മ​തി​യാ​കും. തു​ട​ര്‍ന്ന് ഔ​ദ്യോ​ഗി​ക പ്ര​വൃ​ത്തി സ​മ​യം പൂ​ര്‍ത്തി​യാ​ക്കു​ന്ന​മു​റ​ക്ക് ഉ​ച്ച​ക്ക് ഒ​ന്ന​ര മു​ത​ല്‍ മൂ​ന്ന​ര വ​രെ​യു​ള്ള സ​മ​യ​ത്ത് ജോ​ലി അ​വ​സാ​നി​ക്കും. പ്ര​വൃ​ത്തി​സ​മ​യം പ​രി​ഷ്ക​രി​ക്കു​ന്ന ആ​ഭ്യ​ന്ത​ര മ​ന്ത്രാ​ല​യ​ത്തി​ന്‍റെ നി​ർ​ദേ​ശ​ത്തി​ന് സി​വി​ൽ സ​ർ​വി​സ് കൗ​ൺ​സി​ൽ അം​ഗീ​കാ​രം ന​ല്‍കി​യ​താ​യി പ്രാ​ദേ​ശി​ക മാ​ധ്യ​മ​ങ്ങ​ള്‍ റി​പ്പോ​ര്‍ട്ട് ചെ​യ്തു.

ജോ​ലി ആ​രം​ഭി​ക്കു​മ്പോ​ഴും അ​വ​സാ​നി​ക്കു​മ്പോ​ഴും 30 മി​നി​റ്റ് ഗ്രേ​സ് പി​രീ​ഡ് അ​നു​വ​ദി​ക്കും. ഷി​ഫ്റ്റ് അ​ടി​സ്ഥാ​ന​ത്തി​ല്‍ ജോ​ലി ചെ​യ്യു​ന്ന സ്ഥ​ല​ങ്ങ​ളി​ലും, അ​വ​ശ്യ സ​ര്‍വി​സു​ക​ളി​ലെ ജീ​വ​ന​ക്കാ​ര്‍ക്കും ജോ​ലി​യു​ടെ സ്വ​ഭാ​വ​മ​നു​സ​രി​ച്ച് സ​ർ​ക്കാ​ർ കാ​ര്യാ​ല​യ​ങ്ങ​ളി​ലെ മേ​ധാ​വി​ക​ള്‍ക്ക് അ​നു​യോ​ജ്യ​മാ​യ പ്ര​വൃ​ത്തി​സ​മ​യം നി​ർ​ണ​യി​ക്കാ​മെ​ന്ന് അ​ധി​കൃ​ത​ര്‍ പ​റ​ഞ്ഞു. ഈ ​സം​വി​ധാ​നം ന​ട​പ്പാ​ക്കു​ന്ന​തി​ലൂ​ടെ, സ​ർ​ക്കാ​ർ ഏ​ജ​ൻ​സി​ക​ളി​ലെ ജീ​വ​ന​ക്കാ​ർ​ക്ക് ഔ​ദ്യോ​ഗി​ക പ്ര​വൃ​ത്തി​സ​മ​യ​ത്തി​ന്റെ തു​ട​ക്ക​ത്തി​ലോ അ​വ​സാ​ന​ത്തി​ലോ ഉ​ള്ള ഗ്രേ​സ് പി​രീ​ഡി​ൽ​നി​ന്ന് പ്ര​യോ​ജ​നം നേ​ടാ​നും അ​വ​ർ​ക്ക് ജോ​ലി​യി​ൽ പ്ര​വേ​ശി​ക്കാ​നും പോ​കാ​നും സൗ​ക​ര്യ​മൊ​രു​ങ്ങും. ഞാ​യ​റാ​ഴ്ച ആ​രം​ഭി​ച്ച് വ്യാ​ഴാ​ഴ്ച അ​വ​സാ​നി​ക്കു​ന്ന രീ​തി​യി​ലാ​ണ് കു​വൈ​ത്തി​ലെ പ്ര​വൃ​ത്തി ദി​ന​ങ്ങ​ള്‍. പു​തി​യ നി​യ​മം വ​രു​ന്ന​തി​ലൂ​ടെ തൊ​ഴി​ലാ​ളി​ക​ൾ​ക്ക് സം​തൃ​പ്തി​യോ​ടെ ജോ​ലി ചെ​യ്യാ​നാ​കു​മെ​ന്നും അ​തു​വ​ഴി ഉ​ൽ​പാ​ദ​ന​ക്ഷ​മ​ത വ​ർ​ധി​ക്കു​ക​യും ചെ​യ്യു​മെ​ന്ന് അ​ധി​കൃ​ത​ർ പ​റ​ഞ്ഞു. നി​ല​വി​ലെ രൂ​ക്ഷ​മാ​യ ഗ​താ​ഗ​ത പ്ര​ശ്ന​ത്തി​ന് ഒ​രു​പ​രി​ധി വ​രെ പ​രി​ഹാ​ര​മാ​കു​മെ​ന്നും അ​ധി​കൃ​ത​ർ പ്ര​തീ​ക്ഷി​ക്കു​ന്നു.കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/Jk9a0Jhec9LAZpDNWO2ZE6

https://www.kuwaitvarthakal.com/2023/09/16/complaint-against-famous-vlogger-mallu-traveller/

Comments (0)

Leave a Reply

Your email address will not be published. Required fields are marked *