കുവൈറ്റിൽ വൻ മദ്യനിർമാണശാല പിടിച്ചെടുത്തു
കുവൈറ്റിൽ ജനറൽ ഡിപ്പാർട്ട്മെന്റ് ഓഫ് ക്രിമിനൽ ഇൻവെസ്റ്റിഗേഷൻ അബ്ദാലി ഫാം ഏരിയയിലെ ഒരു വലിയ മദ്യ ഫാക്ടറി പിടിച്ചെടുത്തു. ഏഷ്യൻ വംശജരായ 6 പേരായിരുന്നു മദ്യ ഫാക്ടറി നടത്തിയിരുന്നത്. അബ്ദാലി പ്രദേശത്തെ ഒരു ഫാം ഹൗസിനുള്ളിൽ അനധികൃത പ്രവർത്തനം നടക്കുന്നതായി അന്വേഷണ സംഘം കണ്ടെത്തിയതിനെ തുടർന്നാണ് അറസ്റ്റ്. വിൽപനയ്ക്ക് തയ്യാറായ 236 ബാരൽ മദ്യമാണ് സംഘം കണ്ടെത്തിയത്. മദ്യനിർമാണത്തിന് ഉപയോഗിക്കുന്ന ഉപകരണങ്ങളും സ്ഥാപനത്തിൽ നിന്ന് പിടിച്ചെടുത്തു. എല്ലാ പ്രതികളെയും പിടിച്ചെടുത്ത വസ്തുക്കളും അവർക്കെതിരെ ആവശ്യമായ നടപടിയെടുക്കാൻ കോമ്പീറ്റന്റ് അതോറിറ്റിക്ക് റഫർ ചെയ്തു.കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/Jk9a0Jhec9LAZpDNWO2ZE6
Comments (0)