Posted By user Posted On

കേരളത്തിൽ വീണ്ടും നിപ സംശയം; രണ്ട് പേ‍ർ പനി ബാധിച്ച് മരിച്ചു; അതീവ ജാ​ഗ്രത നിർദേശം

കോഴിക്കോട് പനി ബാധിച്ച് രണ്ട് അസ്വാഭാവിക മരണമുണ്ടായതിനെ തുടർന്ന് കോഴിക്കോട് ജില്ലയിൽ ആരോഗ്യ ജാഗ്രത. നിപ ഉൾപ്പെടെ സംശയിക്കുന്ന സാഹചര്യത്തിലാണ് ജാഗ്രതാ നിർദേശം നൽകിയിരിക്കുന്നത്. പനി ബാധിച്ച് മരിച്ച ഒരാളുടെ ബന്ധുക്കളും ഇപ്പോൾ തീവ്ര പരിചരണവിഭാഗത്തിൽ ചികിത്സയിലാണ്. ആരോഗ്യമന്ത്രി വീണാ ജോർജിന്റെ നേതൃത്വത്തിൽ ഉന്നതതല യോഗം ചേർന്നു. കോഴിക്കോട് ജില്ലയിലെ സ്വകാര്യ ആശുപത്രിയിലാണ് രണ്ട് മരണങ്ങളും റിപ്പോർട്ട് ചെയ്തത്. മുൻപ് നിപ റിപ്പോർട്ട് ചെയ്ത പേരാമ്പ്രയിൽ തന്നെയാണ് ഇപ്പോൾ രണ്ട് മരണങ്ങൾ റിപ്പോർട്ട് ചെയ്തിരിക്കുന്നത്. അസ്വാഭാവിക മരണത്തിന്റെ കാരണം സംബന്ധിച്ച് ഇന്ന് വ്യക്തത വരുത്താനാകുമെന്നാണ് ആരോഗ്യ വകുപ്പ് പ്രതീക്ഷിക്കുന്നത്. നിപ സംശയിക്കുന്ന നാലുപേർ ചികിത്സയിലുണ്ടെന്നാണ് വിവരം.നിപ എന്നത് സംശയം മാത്രമാണെന്നും ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും എന്നാൽ ജാഗ്രത വേണമെന്നുമാണ് നിർദേശം. ചികിത്സയിലുള്ളവരുടെ ശ്രവ പരിശോധനയുടെ ഫലം ഇന്ന് ലഭിക്കും. അതിന് ശേഷമേ കാര്യങ്ങൾക്ക് ഒരു വ്യക്തത ഉണ്ടാവുകയുള്ളു.കുറ്റ്യാടിയിലും വടകരയിലുമുള്ളവരാണ് മരിച്ചത്.40 വയസുള്ള ഓരാളും 49 വയസുള്ള മറ്റൊരാളുമാണ് മരിച്ചത്.രണ്ട് പേർക്കും ഒരേ രോഗ ലക്ഷണങ്ങൾ ആയിരുന്നു. പനി ബാധിച്ച് മരിച്ച ഒരാളുടെ ബന്ധുക്കളും ഇപ്പോൾ തീവ്ര പരിചരണവിഭാഗത്തിൽ ചികിത്സയിലാണ്. വവ്വാലിൽ നിന്ന് നിപ പകരുമെന്നതിനാൽ നിപ സംശയിക്കുന്ന പശ്ചാത്തലത്തിൽ പക്ഷികൾ ഭക്ഷിച്ച പഴങ്ങൾ കഴിയ്ക്കരുതെന്ന് ഉൾപ്പെടെ നിർദേശമുണ്ട്. പനി ലക്ഷണങ്ങൾ ഉണ്ടെങ്കിൽ സ്വയം ചികിത്സ ഒഴിവാക്കണം. ജില്ലയിൽ റിപ്പോർട്ട് ചെയ്യുന്ന ഓരോ പനി കേസും പ്രത്യേകം നിരീക്ഷണമെന്ന നിർദേശവും ആരോഗ്യവകുപ്പിന് മുന്നിലുണ്ട്. സ്ഥിതിഗതികൾ വിലയിരുത്തി ജില്ലാ മെഡിക്കൽ ഓഫിസർ ആരോഗ്യമന്ത്രിക്ക് റിപ്പോർട്ട് കൈമാറും. പനിയ്‌ക്കൊപ്പം തലവേദന, ഛർദി എന്നിവയുള്ളവർ പ്രത്യേകം ശ്രദ്ധിക്കണം. പനി ബാധിച്ചവരെ ചികിത്സിക്കുന്ന ആരോഗ്യ പ്രവർത്തകരും പ്രത്യേകം ശ്രദ്ധിക്കണമെന്നും നിർദേശം.

കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/Jk9a0Jhec9LAZpDNWO2ZE6

https://www.kuwaitvarthakal.com/2023/06/12/voice-over-for-videos-call-recording-app/

Comments (0)

Leave a Reply

Your email address will not be published. Required fields are marked *