വാഹനങ്ങളിൽ കറുപ്പ് ഗ്ലാസ്സുകളാണെങ്കിൽ ഇനി പിടിവീഴും; പരിശോധന ശക്തമാക്കി ട്രാഫിക് ഉദ്യോഗസ്ഥർ
കുവൈറ്റിൽ ജനറൽ ട്രാഫിക് ഡിപ്പാർട്ട്മെന്റ് (ജിടിഡി) പൂർണ്ണമായും ടിൻറഡ് ജനാലകളുള്ള വാഹനങ്ങളെ ലക്ഷ്യമിട്ടുള്ള പരിശോധന ശക്തമാക്കുന്നു. ഗതാഗത നിയമം ലംഘിക്കുന്നവരുടെ ഡ്രൈവിംഗ് ലൈസൻസ് പിൻവലിക്കാൻ ട്രാഫിക് വകുപ്പ് ഭരണപരമായ തീരുമാനം കൈക്കൊള്ളുമെന്ന് പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ടിന്റഡ് വിൻഡോകളുള്ള കാറുകളുടെ എണ്ണത്തിൽ ഡിപ്പാർട്ട്മെന്റ് 100 ശതമാനം വർധന രേഖപ്പെടുത്തിയതായും വൃത്തങ്ങൾ സൂചിപ്പിച്ചു.കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/Jk9a0Jhec9LAZpDNWO2ZE6
Comments (0)