കുവൈത്തിൽ ഇനി രാത്രി കാലങ്ങളിൽ തണുപ്പ് കൂടും; പൊടിക്കാറ്റിനും സാധ്യത
“താലി’ അൽ-ജബ” എന്ന സീസൺ കുവൈറ്റിൽ ആരംഭിച്ചു, ഇത് ശരത്കാലത്തിന്റെ ആദ്യ വിഭാഗവും നജ്ം സുഹൈലിന്റെ രണ്ടാം സീസണുമാണെന്ന് അൽ-ഉജൈരി സയന്റിഫിക് സെന്റർ അറിയിച്ചു. ഈ സീസണിന്റെ സവിശേഷതകളിലൊന്ന് രാത്രിയിലെ തണുത്ത കാലാവസ്ഥയായിരിക്കും എന്നതാണ്. താപനില മിതമായ നിലയിൽ തുടരുകയും രാത്രിയുടെ സമയം ദൈർഘ്യമേറിയതാകാൻ തുടങ്ങുകയും ചെയ്യുന്നുവെന്ന് കേന്ദ്രം അറിയിച്ചു.ഈ സീസണിൽ, കാറ്റ് സജീവമാകുമ്പോൾ പൊടിക്കാറ്റ് രൂപപ്പെടാനുള്ള സാധ്യതയുണ്ടെന്നും ബന്ധപ്പെട്ടവർ വ്യക്തമാക്കി.
കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/Jk9a0Jhec9LAZpDNWO2ZE6
Comments (0)