പ്രവാസികളെ ഇതാ സുവർണാവസരം, വേഗം നാട്ടിലേക്ക് പണം അയച്ചോളൂ; ഇന്ത്യൻ രൂപയുമായുള്ള കുവൈത്ത് ദീനാറിൻറെ വിനിമയനിരക്ക് വീണ്ടും ഉയർന്നു
കുവൈത്ത് സിറ്റി: ഇന്ത്യൻ രൂപയുമായുള്ള കുവൈത്ത് ദീനാറിൻറെ വിനിമയ നിരക്ക് വീണ്ടും ഉയർന്നു.കുവൈത്തിലെ വിവിധ ധനകാര്യ സ്ഥാപനങ്ങൾ ഒരു ദീനാറിന് 269.25 രൂപ എന്ന നിരക്കാണ് നൽകിയത്. ഈ മാസത്തിലെ ഏറ്റവും മികച്ച നിരക്കാണ് വെള്ളിയാഴ്ച രേഖപ്പെടുത്തിയത്. കഴിഞ്ഞമാസം ഒരു ദീനാറിന് 270 രൂപ എന്ന നിരക്കിലെത്തിയിരുന്നു.ഡോളർ ശക്തമാകുന്നതും എണ്ണവില ഉയരുന്നതും വിവിധ കാരണങ്ങൾകൊണ്ട് ഇന്ത്യയിൽനിന്ന് പണം പുറത്തേക്ക് ഒഴുകുന്നതുമാണ് ഇതിന് കാരണം. കഴിഞ്ഞ ഒരു വർഷത്തിനിടയിൽ ഇന്ത്യൻ രൂപയേക്കാൾ 4.6 ശതമാനം വർധനയാണ് കുവൈത്ത് ദീsനാർ രേഖപ്പെടുത്തിയത്. അന്താരാഷ്ട്ര കറൻസി പോർട്ടലായ എക്സ്.ഇ വെബ്സൈറ്റിൽ വിനിമയ നിരക്ക് 270 രൂപയായിരുന്നു. നാട്ടിലേക്ക് പണമയക്കുമ്പോൾ ഉയർന്ന തുക നാട്ടിലെത്തിക്കാൻ കഴിയുന്ന സമയമായതിനാൽ മണി എക്സ്ചേഞ്ചുകളിൽ തിരക്ക് വർധിച്ചിട്ടുണ്ട്. പലർക്കും ശമ്പളം ലഭിച്ച ആഴ്ചയായതിനാൽ ഇത് മികച്ച അവസരമായി.
കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/Jk9a0Jhec9LAZpDNWO2ZE6
Comments (0)