കുവൈത്തിൽ നിന്ന് മുൻകൂർ അനുമതിയില്ലാതെ ഏഴ് രാജ്യങ്ങളിലേക്ക് യാത്ര വേണ്ട; നിർദേശവുമായി ആഭ്യന്തരമന്ത്രാലയം
കുവൈത്ത് സിറ്റി: മുൻകൂർ അനുമതിയില്ലാതെ പൊലീസ് ഉദ്യോഗസ്ഥർക്കും സൈനിക ഉദ്യോഗസ്ഥർക്കും ഏഴ് രാജ്യങ്ങളിലേക്ക് യാത്രാവിലക്ക് ഏർപ്പെടുത്തി കുവൈത്ത് ആഭ്യന്തരമന്ത്രാലയം. ഇറാൻ, യമൻ, അഫ്ഗാനിസ്താൻ, ലെബനൻ, സിറിയ, ഇറാഖ്, സുഡാൻ രാജ്യങ്ങളിലേക്ക് യാത്ര ചെയ്യുന്നതിനാണ് വിലക്ക്.ഇതുസംബന്ധമായ സർക്കുലർ മന്ത്രാലയം അണ്ടർസെക്രട്ടറി ലെഫ്റ്റനന്റ് ജനറൽ അൻവർ അൽ-ബർജാസ് പുറപ്പെടുവിച്ചതായി പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. സുരക്ഷാകാരണങ്ങളെ തുടർന്നാണ് ഈ രാജ്യങ്ങളിലേക്ക് യാത്രാ വിലക്ക് ഏർപ്പെടുത്തിയത്.
കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/Jk9a0Jhec9LAZpDNWO2ZE6
Comments (0)