എണ്ണ മേഖലയിൽ വൻ നേട്ടം കൊയ്ത് കുവൈത്ത്
കുവൈത്ത് സിറ്റി: 2022-2023 സാമ്പത്തിക വർഷം അസാധാരണ ലാഭം കൈവരിച്ച് രാജ്യത്തെ എണ്ണ മേഖല. 2.6 ബില്യൺ കുവൈത്ത് ദീനാർ (8.4 ബില്യൺ യു.എസ് ഡോളർ) ആണ് ലാഭം. പെട്രോകെമിക്കൽ ഇൻഡസ്ട്രീസ് കമ്പനി സംഘടിപ്പിച്ച എണ്ണ മേഖലയിലെ ഉന്നത ഉദ്യോഗസ്ഥരുടെ വാർഷിക യോഗത്തിൽ കുവൈത്ത് പെട്രോളിയം കോർപറേഷൻ (കെ.പി.സി) സി.ഇ.ഒ ശൈഖ് നവാഫ് സൗദ് അസ്സബാഹാണ് ഇക്കാര്യം വ്യക്തമാക്കിയത്.അന്താരാഷ്ട്ര നിലവാരത്തിൽ യുവ ജീവനക്കാർക്ക് പരിശീലനം നൽകാനും അവരുടെ കഴിവുകൾ വികസിപ്പിക്കാനും കെ.പി.സിക്ക് കഴിയുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. ലോകത്തിലെ ഏറ്റവും വലിയ റിഫൈനറികളിലൊന്നായ അൽ-സൂർ പൂർണസജ്ജമായി പ്രതിദിനം 6,15,000 ബാരൽ ഉൽപാദിപ്പിക്കുന്നുവെന്നത് എണ്ണ മേഖലയുടെ പ്രധാന നേട്ടങ്ങളിലൊന്നാണെന്ന് സി.ഇ.ഒ വിലയിരുത്തി.
കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/Jk9a0Jhec9LAZpDNWO2ZE6
Comments (0)