Posted By user Posted On

കുവൈത്തിൽ പീഡനത്തെ തുട‍ർന്ന് യുവതി ​ഗർഭിണിയായി; യുവതിക്ക് കിട്ടിയത് മിഡിൽ ഈസ്റ്റിലെത്തന്നെ ഏറ്റവും വലിയ നഷ്ടപരിഹാരത്തുക

കുവൈറ്റ്: കുവൈറ്റിലുള്ള തൊഴിലുടമയുടെ മകന്റെ ലൈംഗികാതിക്രമത്തിന് ഇരയായ പ്രവാസി യുവതി നാട്ടിലെത്തി. ശ്രീലങ്കൻ വീട്ടുജോലിക്കാരിയായ യുവതിയാണ് സ്വന്തം രാജ്യത്ത് തിരികെ എത്തിയത്. മിഡിൽ ഈസ്റ്റിലെത്തന്നെ ഏറ്റവും വലിയ നഷ്ടപരിഹാരം ലഭിച്ചാണ് 32 കാരിയായ യുവതി നാടണഞ്ഞത്.മഹിയംഗാന ജില്ലയിൽ നിന്നുള്ള യുവതിക്ക് നഷ്ടപരിഹാരമായി 6.8 ദശലക്ഷം ശ്രീലങ്കൻ രൂപ (ഏകദേശം 21 ആയിരം യുഎസ് ഡോളർ)യാണ് ലഭിച്ചത്. പീഡനത്തെ തുടർന്ന് യുവതി ഗർഭിണിയായതോടെയാണ് നഷ്ടപരിഹാരം ലഭിച്ചത്. ഒരു ഡോക്ടറെ രഹസ്യമായി വീട്ടിൽ കൊണ്ടുവന്ന് യുവതിയുടെ ഗർഭച്ഛിദ്രം തൊഴിലുടമ നടത്തിയതായും ആരോപണമുണ്ട്. സംഭവം ആരോടും പറയരുതെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തിരുന്നു. ഗർഭച്ഛിദ്രം മൂലം ആരോഗ്യം വഷളായ യുവതിയെ വിമാനത്താവളത്തിൽ കൊണ്ടുപോയി യാത്രയാക്കാൻ തൊഴിലുടമ ശ്രമിച്ചു. എന്നാൽ , ആരോഗ്യ സ്ഥിതി മോശമായതിനാൽ എയർലൈൻ അധികൃതർ അവരെ വിമാനത്തിൽ കയറ്റാൻ വിസമ്മതിച്ചു. തുടർന്നാണ് അവർ ശ്രീലങ്കൻ എംബസിയെ സമീപിച്ചത്. കുവൈറ്റിലെ തൊഴിലുടമയ്ക്കെതിരെ ശ്രീലങ്കൻ എംബസി കേസ് ഫയൽ ചെയ്യുകയും നീണ്ട നിയമ പോരാട്ടത്തിനൊടുവിൽ കോടതി നഷ്ടപരിഹാരം വിധിക്കുകയും ചെയ്തു.

കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/Jk9a0Jhec9LAZpDNWO2ZE6

Comments (0)

Leave a Reply

Your email address will not be published. Required fields are marked *