Posted By user Posted On

കുവൈത്തിലെ സഹേൽ ആപ്പിൽ പു​തി​യ സേ​വ​ന​ങ്ങ​ൾ; അറിയാം വിശദമായി

കു​വൈ​ത്ത് സി​റ്റി: സ​ർക്കാ​ർ ഏ​ക​ജാ​ല​ക ആ​പ്ലി​ക്കേ​ഷ​നാ​യ സ​ഹേ​ൽ ആ​പ്പി​ൽ പു​തി​യ സേ​വ​നം അ​വ​ത​രി​പ്പി​ച്ച് പ​ബ്ലി​ക് അ​തോ​റി​റ്റി ഫോ​ർ മാ​ൻപ​വ​ർ. വ​ർ​ക്ക് പെ​ർ​മി​റ്റ് റ​ദ്ദാ​ക്ക​ൽ, റെ​സി​ഡ​ൻസ് ഭേ​ദ​ഗ​തി തു​ട​ങ്ങി​യ സേ​വ​ന​ങ്ങ​ളാ​ണ് ആ​പ്പി​ൽ പു​തു​താ​യി ചേ​ർത്ത​ത്. ഇ​തോ​ടെ രാ​ജ്യ​ത്തെ സ്ഥാ​പ​ന​ങ്ങ​ൾക്കും വ്യാ​പാ​ര ക​മ്പ​നി​ക​ൾക്കും ഓ​ൺലൈ​ൻ വ​ഴി ജീ​വ​ന​ക്കാ​രു​ടെ വ​ർ​ക്ക് പെ​ർ​മി​റ്റ് സേ​വ​ന ഇ​ട​പാ​ടു​ക​ൾ ന​ട​ത്താ​ൻ സാ​ധി​ക്കും. ആ​പ് വ​ഴി ല​ഭി​ക്കു​ന്ന അ​പേ​ക്ഷ​ക​ൾ അ​വ​ലോ​ക​നം ചെ​യ്ത് ആ​വ​ശ്യ​മാ​യ ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കും. തു​ട​ർന്ന് അ​പേ​ക്ഷ​യു​ടെ സ്റ്റാ​റ്റ​സ് ഓ​ൺലൈ​നാ​യി അ​പ്ഡേ​റ്റ് ചെ​യ്യു​മെ​ന്ന് അ​ധി​കൃ​ത​ർ അ​റി​യി​ച്ചു. നി​ല​വി​ൽ വി​വി​ധ സ​ർക്കാ​ർ വ​കു​പ്പു​ക​ളു​ടെ മു​ന്നൂ​റോ​ളം ഇ​ല​ക്ട്രോ​ണി​ക് സേ​വ​ന​ങ്ങ​ളാ​ണ് സ​ഹേ​ൽ ആ​പ് വ​ഴി ല​ഭ്യ​മാ​ക്കു​ന്ന​ത്. സ​ർക്കാ​ർ മ​ന്ത്രാ​ല​യ​ങ്ങ​ളെ സി​വി​ൽ ഇ​ൻ​ഫ​ർ​മേ​ഷ​ൻ അ​തോ​റി​റ്റി​യു​ടെ ക​മ്പ്യൂ​ട്ട​ർ ശൃം​ഖ​ല​യു​മാ​യി ബ​ന്ധ​പ്പെ​ടു​ത്തി​യാ​ണ് സ​ഹേ​ൽ ആ​പ് ഒ​രു​ക്കി​യി​ട്ടു​ള്ള​ത്.

കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/Jk9a0Jhec9LAZpDNWO2ZE6

Comments (0)

Leave a Reply

Your email address will not be published. Required fields are marked *