
കുവൈത്തിലെ സഹേൽ ആപ്പിൽ പുതിയ സേവനങ്ങൾ; അറിയാം വിശദമായി
കുവൈത്ത് സിറ്റി: സർക്കാർ ഏകജാലക ആപ്ലിക്കേഷനായ സഹേൽ ആപ്പിൽ പുതിയ സേവനം അവതരിപ്പിച്ച് പബ്ലിക് അതോറിറ്റി ഫോർ മാൻപവർ. വർക്ക് പെർമിറ്റ് റദ്ദാക്കൽ, റെസിഡൻസ് ഭേദഗതി തുടങ്ങിയ സേവനങ്ങളാണ് ആപ്പിൽ പുതുതായി ചേർത്തത്. ഇതോടെ രാജ്യത്തെ സ്ഥാപനങ്ങൾക്കും വ്യാപാര കമ്പനികൾക്കും ഓൺലൈൻ വഴി ജീവനക്കാരുടെ വർക്ക് പെർമിറ്റ് സേവന ഇടപാടുകൾ നടത്താൻ സാധിക്കും. ആപ് വഴി ലഭിക്കുന്ന അപേക്ഷകൾ അവലോകനം ചെയ്ത് ആവശ്യമായ നടപടികൾ സ്വീകരിക്കും. തുടർന്ന് അപേക്ഷയുടെ സ്റ്റാറ്റസ് ഓൺലൈനായി അപ്ഡേറ്റ് ചെയ്യുമെന്ന് അധികൃതർ അറിയിച്ചു. നിലവിൽ വിവിധ സർക്കാർ വകുപ്പുകളുടെ മുന്നൂറോളം ഇലക്ട്രോണിക് സേവനങ്ങളാണ് സഹേൽ ആപ് വഴി ലഭ്യമാക്കുന്നത്. സർക്കാർ മന്ത്രാലയങ്ങളെ സിവിൽ ഇൻഫർമേഷൻ അതോറിറ്റിയുടെ കമ്പ്യൂട്ടർ ശൃംഖലയുമായി ബന്ധപ്പെടുത്തിയാണ് സഹേൽ ആപ് ഒരുക്കിയിട്ടുള്ളത്.
കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/Jk9a0Jhec9LAZpDNWO2ZE6
Comments (0)