പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച് ഗൾഫിലേക്ക് മുങ്ങി; പ്രവാസി മലയാളിയെ തന്ത്രപുർവം പിടികൂടി പൊലീസ്
കണ്ണൂർ: പോക്‌സോ കേസിൽ പ്രതിയായ പ്രവാസിയെ പൊലിസ് നാട്ടിലേക്ക് വിളിച്ചുവരുത്തി അറസ്റ്റു ചെയ്തു. കണ്ണൂർ സിറ്റിപൊലിസ് സ്‌റ്റേഷൻ പരിധിയിലെ പെൺകുട്ടിയെ പീഡിപ്പിച്ചുവെന്ന പരാതിയിലാണ് നാൽപത്തിരണ്ടുവയസുകാരനെ പൊലിസ് അറസ്റ്റു ചെയ്തത്. കൊവിഡ് ലോക്ക് ഡൗൺ കാലത്ത്ഇയാൾ ബന്ധുവായ പതിനാലുവയസുകാരിക്കു നേരെ ലൈംഗീകാതിക്രമം നടത്തിയെന്നാണ് പരാതി. ഇരയായ പെൺകുട്ടിയുടെ മാതാവ്‌നൽകിയ പരാതിയെ തുടർന്ന് പൊലിസ് കേസെടുത്തുവെങ്കിലും ഈ സമയം പൊലിസിനെ വെട്ടിച്ചു ഇയാൾ ഗൾഫിലേക്ക് മുങ്ങുകയായിരുന്നു. എന്നാൽ കേസ് ഒത്തുതീർക്കാമെന്നു പറഞ്ഞു തന്ത്രപരമായി വിളിച്ചുവരുത്തിയാണ് പൊലിസ് പ്രവാസിയുടെ അറസ്റ്റു രേഖപ്പെടുത്തിയത്.
കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/Jk9a0Jhec9LAZpDNWO2ZE6
Comments (0)