Posted By user Posted On

www bigticket ae buy online അടിച്ചുമോനെ; ബിഗ് ടിക്കറ്റിലൂടെ 45 കോടിയിലേറെ സ്വന്തമാക്കി പ്രവാസി

അബുദാബി: അബുദാബി ബിഗ് ടിക്കറ്റിന്റെ 255-ാമത് സീരീസ് നറുക്കെടുപ്പിൽ രണ്ട് കോടി ദിർഹം (45 കോടിയിലേറെ ഇന്ത്യൻ രൂപ) സ്വന്തമാക്കി പ്രവാസി. ശ്രീലങ്കൻ സ്വദേശിയായ തുരൈലിംഗം പ്രഭാകർ ആണ് 061680 എന്ന ടിക്കറ്റ് നമ്പരിലൂടെ വമ്പൻ സമ്മാനം നേടിയത്. ദുബൈയിലാണ് ഇദ്ദേഹം താമസിക്കുന്നത്.സമ്മാനവിവരം അറിയിക്കാനായി ബിഗ് ടിക്കറ്റ് പ്രതിനിധികൾ ഇദ്ദേഹത്തെ വേദിയിൽ വെച്ച് വിളിച്ചിരുന്നു. എന്നാൽ ഫോണിൽ ബന്ധപ്പെടാനായില്ല. രണ്ടാം സമ്മാനമായ ഒരു ലക്ഷം ദിർഹം സ്വന്തമാക്കിയത് ഇന്ത്യക്കാരനായ സെൽവരാജ് തങ്കായൻ ആണ്. 086733 എന്ന ടിക്കറ്റ് നമ്പരാണ് ഇദ്ദേഹത്തെ വിജയിയാക്കിയത്. മൂന്നാം സമ്മാനമായ 90,000 ദിർഹം നേടിയത് 003006 എന്ന ടിക്കറ്റ് നമ്പരിനുടമയായ ഉസ്ബസ്കിസ്ഥാനിൽ നിന്നുള്ള നോഡിർ കറ്റിലെവ് ആണ്. 177026 എന്ന ടിക്കറ്റ് നമ്പരിലൂടെ ഇന്ത്യക്കാരനായ ഭരത് ദേവന്ദിരൻ നാലാം സമ്മാനമായ 80,000 ദിർഹം സ്വന്തമാക്കി. 70,000 ദിർഹത്തിന്റെ അഞ്ചാം സമ്മാനം നേടിയത് 078713എന്ന ടിക്കറ്റ് നമ്പരിലൂടെ ഫിലിപ്പീൻസ് സ്വദേശിയായ ജോ ക്ലെയർ ഗാകായൻ ആണ്. ആറാം സമ്മാനമായ 60,000 ദിർഹം നേടിയത് ഇന്ത്യയിൽ നിന്നുള്ള ഇഷാൻ പാണ്ഡേയാണ്. 090747 എന്ന ടിക്കറ്റ് നമ്പരാണ് ഇദ്ദേഹത്തെ വിജയിയാക്കിയത്.ഏഴാം സമ്മാനമായ 50,000 ദിർഹം സ്വന്തമാക്കിയത് ഇന്ത്യയിൽ നിന്നുള്ള ഷാമ്ലിക് മുഹമ്മദ് ആണ്. 274283 എന്ന ടിക്കറ്റ് നമ്പരാണ് സമ്മാനാർഹമായത്. 297268 എന്ന ടിക്കറ്റ് നമ്പരിലൂടെ ഇന്ത്യക്കാരനായ സ്വാസ്തിക് ഷെട്ടി 40,000 ദിർഹത്തിന്റെ എട്ടാം സമ്മാനം സ്വന്തമാക്കി. ഒമ്പതാം സമ്മാനമായ 30,000 ദിർഹം നേടിയത് ഇന്ത്യയിൽ നിന്നുള്ള രേഷംവാലാ ആലംഗിർ അഹമ്മദ് ആണ്. 057162 എന്ന ടിക്കറ്റ് നമ്പരാണ് സമ്മാനാർഹമായത്. പത്താം സമ്മാനമായ 20,000 ദിർഹം സ്വന്തമാക്കിയത് ഇന്ത്യയിൽ നിന്നുള്ള നിഷാദ് മുഹമ്മദ് കുരിക്കാലവീട്ടിൽ ആണ്. 113063 എന്ന ടിക്കറ്റ് നമ്പരാണ് സമ്മാനാർഹമായത്. ഡ്രീം കാർ ടിക്കറ്റ് പ്രൊമോഷന്റെ ബിഎംഡബ്ല്യൂ സീരീസ്23 വിജയിയായത് ഇന്ത്യക്കാരനായ രാജശേഖർ ഗുണ്ഡ രാമുലൂപ് ഗുണ്ഡയാണ്. 011182 എന്ന ടിക്കറ്റ് നമ്പരാണ് വിജയിച്ചത്.

കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/Jk9a0Jhec9LAZpDNWO2ZE6

https://www.kuwaitvarthakal.com/2023/05/31/www-google-search-web-cheap-flight-hotel-booking-mobile-application/

Comments (0)

Leave a Reply

Your email address will not be published. Required fields are marked *