law കുവൈത്തിൽ നിയമലംഘകരെ കണ്ടെത്താനുള്ള പരിശോധനകൾ തുടരുന്നു; 104 പ്രവാസികൾ അറസ്റ്റിൽ
കുവൈത്ത് സിറ്റി: കുവൈത്തിൽ നിയമലംഘകരെ കണ്ടെത്താനുള്ള പരിശോധനകൾ ശക്തമായി തുടരുന്നു. റെസിഡൻസി, law തൊഴിൽ നിയമങ്ങൾ ലംഘിച്ച 104 പേരാണ് അറസ്റ്റിലായത്. ഫർവാനിയ, അൽ അഹമ്മദി, ക്യാപിറ്റൽ പ്രദേശങ്ങളിൽ റെസിഡൻസി അഫയേഴ്സ് ഇൻവെസ്റ്റിഗേഷൻസിന്റെ ജനറൽ അഡ്മിനിസ്ട്രേഷൻ നടത്തിയ പരിശോധനയിലാണ് ഇവർ പിടിയിലായത്. ഹോട്ടലുകളിൽ നടന്നുകൊണ്ടിരിക്കുന്ന പരിശോധന ക്യാമ്പയിനുകളിൽ റെസിഡൻസി നിയമം ലംഘിച്ച രണ്ട് പേരെ അറസ്റ്റ് ചെയ്തതായി ജനറൽ അഡ്മിനിസ്ട്രേഷൻ ഓഫ് സെക്യൂരിറ്റി റിലേഷൻസ് ആൻഡ് മീഡിയ അറിയിച്ചു. അബു ഹലീഫ ഏരിയയിൽ പ്രാദേശിക മദ്യം വിൽപ്പന നടത്തിയ ഒരു ഏഷ്യൻ സ്വദേശിയെയും സെർച്ച് ആൻഡ് ഇൻവെസ്റ്റിഗേഷൻ ഡിപ്പാർട്ട്‌മെന്റിന് അറസ്റ്റ് ചെയ്തു. ഇയാളുടെ പക്കൽനിന്ന് 70 കുപ്പി തദ്ദേശീയമായി നിർമിച്ച മദ്യം പിടിച്ചെടുത്തു. അറസ്റ്റിലായ എല്ലാവരെയും തുടർ നടപടികൾ സ്വീകരിക്കുന്നതിനായി ബന്ധപ്പെട്ട അതോറിറ്റിയിലേക്ക് റഫർ ചെയ്തു.
കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/Jk9a0Jhec9LAZpDNWO2ZE6
Comments (0)