25 ക്കാരിയായ ഇന്ത്യൻ എയർ ഹോസ്റ്റസിനെ ഫ്ലാറ്റിൽ കഴുത്തറുത്ത നിലയിൽ കണ്ടെത്തി
മുംബൈയിലെ ഫ്ലാറ്റിൽ 25 കാരിയായ ഇന്ത്യൻ യുവതിയെ മരിച്ച നിലയിൽ കണ്ടെത്തി. റിപ്പോർട്ട് അനുസരിച്ച്, ട്രെയിനി എയർ ഹോസ്റ്റസായ യുവതിയുടെ കഴുത്ത് മൂർച്ചയുള്ള ആയുധം ഉപയോഗിച്ച് അറുത്തെടുത്ത നിലയിലാണ് കണ്ടെത്തിയത്. ഛത്തീസ്ഗഡ് സ്വദേശിയായ രൂപാൽ ഓഗ്രേ എയർ ഇന്ത്യ തിരഞ്ഞെടുത്തതിന് ശേഷം ഏപ്രിലിൽ മുംബൈയിൽ എത്തിയിരുന്നു. ഇവർ സഹോദരിക്കും കാമുകനുമൊപ്പമാണ് ഫ്‌ളാറ്റിൽ താമസിച്ചിരുന്നത്, എന്നാൽ മറ്റ് രണ്ട് പേരും എട്ട് ദിവസം മുമ്പ് അവരുടെ ഗ്രാമത്തിലേക്ക് പോയിരുന്നു. കൊലപാതകവുമായി ബന്ധപ്പെട്ട് സൊസൈറ്റിയിലെ വീട്ടുജോലിക്കാരിയായ 40കാരിയെ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഉദ്യോഗസ്ഥർ നിലവിൽ ഇവരെ ചോദ്യം ചെയ്യുകയാണ്, കൂടാതെ ഹൗസിംഗ് സൊസൈറ്റിയിലെ സുരക്ഷാ ക്യാമറകളും പരിശോദിച്ചു വരികയാണ്.
കുടുംബാംഗങ്ങളുടെ കോളുകൾ എടുക്കാത്തതിനെ തുടർന്ന് രൂപലിന്റെ മുംബൈയിലുള്ള സുഹൃത്തുക്കളോട് അവളെ പരിശോധിക്കാൻ ആവശ്യപ്പെട്ടിരുന്നു. സുഹൃത്തുക്കൾ ഫ്ലാറ്റിലെത്തിയപ്പോൾ ഫ്ലാറ്റ് അകത്ത് നിന്ന് പൂട്ടിയിട്ടിരിക്കുന്നതായി കാണുകയും, പിന്നീട് പോലീസിൽ അറിയിക്കുകയുമായിരുന്നു. വിവരമറിഞ്ഞ് ഫ്‌ളാറ്റ് കുത്തിത്തുറന്ന് അകത്ത് കടന്ന പോലീസ് രക്തത്തിൽ കുളിച്ച് കിടക്കുന്ന രൂപലിനെ കണ്ടെത്തുകയായിരുന്നു. ഉടൻ തന്നെ അടുത്തുള്ള ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചതായി ഡോക്ടർമാർ അറിയിച്ചു.കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/Jk9a0Jhec9LAZpDNWO2ZE6
Comments (0)