shop കുവൈത്തിൽ കടകളിൽ കേടായ ഭക്ഷ്യവസ്തുക്കൾ വിറ്റു; പരിശോധനയിൽ രണ്ട് സ്ഥാപനങ്ങൾ അടച്ചുപൂട്ടി, മൂന്ന് ടൺ ഭക്ഷ്യവസ്തുക്കൾ നശിപ്പിച്ചു
കുവൈത്ത് സിറ്റി: വ്യാപാര സ്ഥാപനങ്ങളിൽ പബ്ലിക് അതോറിറ്റി ഫോർ ഫുഡ് ആൻഡ് ന്യൂട്രീഷൻ വിഭാഗം പരിശോധന നടത്തി. shop വിവിധ സ്ഥാപനങ്ങളിൽനിന്ന് കേടായതും മനുഷ്യ ഉപഭോഗത്തിന് അനുയോജ്യമല്ലാത്തതുമായ മൂന്ന് ടൺ ഭക്ഷ്യവസ്തുക്കൾ സംഘം പിടിച്ചെടുത്ത് നശിപ്പിച്ചു. അസിമ മാർക്കറ്റുകളിലെ രണ്ട് സ്ഥാപനങ്ങൾ അടച്ചുപൂട്ടി. പരിശോധനയിൽ നിയമലംഘനങ്ങൾ കണ്ടെത്തിയ ഒമ്പത് വ്യത്യസ്ത നിയമലംഘനങ്ങൾക്ക് നോട്ടീസ് നൽകി. പരിശോധന തുടരുമെന്നും നിയമങ്ങൾ പാലിക്കാനും കേടായവ വിൽപനക്ക് വെക്കരുതെന്നും അധികൃതർ അറിയിച്ചു.
കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/Jk9a0Jhec9LAZpDNWO2ZE6
Comments (0)