Posted By user Posted On

കുവൈറ്റ് വിമാനത്താവളത്തിൽ ഇനിമുതൽ പാസ്പോർട്ട് പുതുക്കാം

കുവൈറ്റ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ തന്നെ കുവൈറ്റ് പൗരന്മാർക്ക് പാസ്പോർട്ട് പുതുക്കാനുള്ള അവസരം ഞായറാഴ്ച മുതൽ നിലവിൽ വരുമെന്ന് ആഭ്യന്തര മന്ത്രാലയം ജനറൽ അഡ്മിനിസ്ട്രേഷൻ ഓഫ് നാഷണാലിറ്റി ആൻഡ് ട്രാവൽ ഡോക്യുമെന്റ് വിഭാഗം അറിയിച്ചു. വിമാനത്താവളത്തിലെ ടെർമിനൽ നാലിലാണ് ഇതിനായുള്ള സൗകര്യം ഒരുക്കിയിരിക്കുന്നത്. മുൻകൂർ യാത്ര റിസർവേഷനുള്ള പൗരന്മാർക്ക് 24 മണിക്കൂറിനുള്ളിൽ പാസ്പോർട്ട് പുതുക്കി യാത്ര ചെയ്യാനുള്ള അവസരം ഇതുവഴി ലഭിക്കും. കാ​ല​ഹ​ര​ണ​പ്പെ​ടു​ന്ന, തീ​യ​തി​ക​ൾ അ​ടു​ത്ത പാ​സ്‌​പോ​ർ​ട്ട് പു​തു​ക്കു​ന്ന​തി​നു​ള്ള ന​ട​പ​ടി​ക്ര​മ​ങ്ങ​ൾ സു​ഗ​മ​മാ​ക്ക​ലും ല​ളി​ത​മാ​ക്ക​ലു​മാ​ണ് ഇ​തു​വ​ഴി ല​ക്ഷ്യ​മി​ടു​ന്ന​തെ​ന്ന് ആ​ഭ്യ​ന്ത​ര മ​ന്ത്രാ​ല​യം അ​റി​യി​ച്ചു. പാ​സ്​​പോ​ർ​ട്ട് പു​തു​ക്ക​ൽ തീ​യ​തി യാ​ത്ര​ക്ക് തൊ​ട്ടു​മു​മ്പ് ക​ണ്ടെ​ത്തു​ന്ന​വ​ർ​ക്കും വി​മാ​ന​ത്താ​വ​ള​ത്തി​ലെ സേ​വ​നം ആ​ശ്വാ​സ​മാ​കും. വേ​ഗ​ത്തി​ൽ ന​ട​പ​ടി​ക്ര​മ​ങ്ങ​ൾ ന​ട​ക്കു​ന്ന​തി​ലൂ​ടെ ആ​ശ്വാ​സ​ത്തോ​ടെ യാ​ത്ര ആ​രം​ഭി​ക്കാ​നും ക​ഴി​യും.കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/Jk9a0Jhec9LAZpDNWO2ZE6

Comments (0)

Leave a Reply

Your email address will not be published. Required fields are marked *