Posted By user Posted On

531 പ്രവാസി അധ്യാപകരെ നിയമിക്കാനൊരുങ്ങി കുവൈറ്റ്

കുവൈറ്റിലേക്ക് ഏറ്റവും കൂടുതൽ ഫലസ്തീൻ അധ്യാപകരുത്തുന്നു. ഫലസ്തീനിൽ നിന്നും 531 അധ്യാപകരാണ് രാജ്യത്തേക്ക് എത്തുന്നത്. ഇതിൽ 211 സ്ത്രീകളും 320 പുരുഷന്മാരും ആണുള്ളതെന്ന് പൊതുവിദ്യാഭ്യാസ ആക്ടിംഗ് അസിസ്റ്റന്റ് അണ്ടർ സെക്രട്ടറിയും പ്രതിനിധി സംഘത്തലവനുമായ ഒസാമ അൽ സുൽത്താൻ പറഞ്ഞു. അധ്യാപകരുമായി കരാറിൽ ഏർപ്പെട്ടതായി കുവൈറ്റ് വിദ്യാഭ്യാസ മന്ത്രാലയം പ്രതിനിധി സംഘം അറിയിച്ചിട്ടുണ്ട്. വെസ്റ്റ് ബാങ്കിൽ നിന്നും ഗസ്റ്റ മുനമ്പിൽ നിന്നുമുള്ള അധ്യാപകരാണ് രാജ്യത്തേക്ക് എത്തുന്നത്.

ഗ​ണി​തം, ഫി​സി​ക്‌​സ്, ഇം​ഗ്ലീ​ഷ് തു​ട​ങ്ങി​യ വി​ഷ​യ​ങ്ങ​ൾ ​കൈ​കാ​ര്യം ചെ​യ്യു​ന്ന​വ​രാ​ണി​വ​ർ. എ​ഴു​ത്തു​പ​രീ​ക്ഷ​യും അ​ഭി​മു​ഖ​വും ന​ട​ത്തി​യാ​ണ് അ​ധ്യാ​പ​ക​രെ തി​ര​ഞ്ഞെ​ടു​ത്ത​ത്. അ​ധ്യാ​പ​ക​രു​മാ​യു​ള്ള ക​രാ​ർ ന​ട​പ​ടി​ക്ര​മ​ങ്ങ​ളി​ൽ ഫ​ല​സ്തീ​ൻ നേ​തൃ​ത്വ​ത്തി​ന്റെ പ​ങ്കി​നെ​യും അ​ദ്ദേ​ഹം അ​ഭി​ന​ന്ദി​ച്ചു. കു​വൈ​ത്ത് വി​ദ്യാ​ഭ്യാ​സ മ​ന്ത്രാ​ല​യ പ്ര​തി​നി​ധി സം​ഘ​ത്തി​ന്റെ ദൗ​ത്യം സു​ഗ​മ​മാ​ക്കു​ന്ന​തി​ന് എ​ല്ലാ ക്ര​മീ​ക​ര​ണ​ങ്ങ​ളും ഒ​രു​ക്കി​യ​താ​യി ഫ​ല​സ്തീ​ൻ വി​ദ്യാ​ഭ്യാ​സ മ​ന്ത്രാ​ല​യം ഔ​ദ്യോ​ഗി​ക വ​ക്താ​വ് സാ​ദി​ഖ് അ​ൽ ഖു​ദൂ​ർ പ​റ​ഞ്ഞു. ഫ​ല​സ്തീ​ൻ-​കു​വൈ​ത്ത് സ്‌​കൂ​ളു​ക​ൾ ത​മ്മി​ൽ വി​ദ്യാ​ർ​ഥി ത​ല​ത്തി​ൽ ധാ​ര​ണ​യി​ലെ​ത്താ​നും മ​റ്റ് വി​ദ്യാ​ഭ്യാ​സ മേ​ഖ​ല​ക​ളി​ൽ സ​ഹ​ക​ര​ണം വി​ക​സി​പ്പി​ക്കാ​നും ആ​ഗ്ര​ഹി​ക്കു​ന്ന​താ​യും അ​ദ്ദേ​ഹം പ​റ​ഞ്ഞു. കു​വൈ​ത്ത് ഫ​ല​സ്തീ​ൻ അ​ധ്യാ​പ​ക​രു​മാ​യു​ള്ള ക​രാ​ർ തു​ട​രു​ന്ന​തി​ലൂ​ടെ 1960ക​ളി​ൽ ആ​രം​ഭി​ച്ച സ​ഹ​ക​ര​ണം പു​നഃ​സ്ഥാ​പി​ക്കു​ക​യാ​ണെ​ന്ന് സാ​ദി​ഖ് അ​ൽ ഖു​ദൂ​ർ വി​ശ​ദീ​ക​രി​ച്ചു. കു​വൈ​ത്തും ഫ​ല​സ്തീ​നും ത​മ്മി​ലു​ള്ള ശ​ക്ത​വും ച​രി​ത്ര​പ​ര​വു​മാ​യ ബ​ന്ധ​ത്തി​ന്റെ മ​റ്റൊ​രു സ്ഥി​രീ​ക​ര​ണ​മാ​ണി​തെ​ന്നും കൂ​ട്ടി​ച്ചേ​ർ​ത്തു.കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/Jk9a0Jhec9LAZpDNWO2ZE6

https://www.kuwaitvarthakal.com/2023/09/02/kuwaiti-citizens-can-now-renew-their-passports-at-the-airport/

Comments (0)

Leave a Reply

Your email address will not be published. Required fields are marked *