Posted By user Posted On

വിസ നിയന്ത്രണങ്ങൾ; പ്രവാസികൾ അപ്പാർട്ട്‌മെന്റുകൾ താൽക്കാലികമായി വാടകയ്‌ക്ക് കൊടുത്തിരുന്ന രീതികൾക്ക് തടസം

കുവൈത്ത് സിറ്റി: പ്രവാസികൾ അപ്പാർട്ട്‌മെന്റുകൾ താൽക്കാലികമായി വാടകയ്‌ക്ക് കൊടുക്കുന്ന രീതികൾക്ക് തടസമായി വിസ നിയന്ത്രണങ്ങൾ. ജൂൺ മുതൽ സെപ്റ്റംബർ വരെയുള്ള മാസങ്ങളിൽ പ്രവാസികൾ, പ്രത്യേകിച്ച് ഇടത്തരം ബിസിനസ് ഉടമകൾ അടക്കമുള്ളവർ അപ്പാർട്ട്‌മെന്റുകൾ താൽക്കാലികമായി വാടകയ്‌ക്ക് കൊടുത്തിരുന്നു. എന്നാൽ, വിസ നിയന്ത്രണങ്ങൾ ഉള്ളതിനാൽ ഇത്തവണ ഈ സമയങ്ങളിൽ കുടുംബത്തെ കൊണ്ട് വരാൻ പ്രവാസികൾക്ക് സാധിച്ചില്ല. ഈ കാലയളവിലാണ് പ്രധാനമായും പ്രവാസികൾ അവരുടെ കുടുംബത്തെ കുവൈത്തിലേക്ക് കൊണ്ട് വന്നിരുന്നത്. താമസത്തിനായി താൽക്കാലിക അപ്പാർട്ട്മെന്റുകളെ അശ്രയിക്കുകയും ചെയ്തിരുന്നു. ഫാമിലിയായി താമസിക്കുന്ന കുടുംബങ്ങൾ അവധിക്ക് നാട്ടിലേക്ക് പോകുമ്പോളാണ് ഇടത്തരം വരുമാനമുള്ളവർ തങ്ങളുടെ കുടുംബങ്ങളെ വിസിറ്റിംഗ് വിസയിൽ കൊണ്ടുവന്ന് താൽക്കാലികമായി അവധിക്കുപോകുന്നവരുടെ ഫ്ലാറ്റുകളിൽ താമസിച്ചിരുന്നത്, ഇത്തവണ ഫ്ലാറ്റ് ഉടമകൾ വീട് അടച്ചുപൂട്ടി നാട്ടിൽ പോകണ്ട അവസ്ഥ വന്നു, അതോടൊപ്പം റിയൽ എസ്റ്റേറ്റ് മേഖലയിലും ഈ മാന്ദ്യം അനുഭവപ്പെട്ടതായി ഉടമകൾ പറയുന്നു. 2022 ഓ​ഗസ്റ്റ് മുതൽ വിസിറ്റിം​ഗ് വിസകൾക്ക് കുവൈത്ത് നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയത്.

കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/Jk9a0Jhec9LAZpDNWO2ZE6

Comments (0)

Leave a Reply

Your email address will not be published. Required fields are marked *