കുവെെത്തില്‍ നിയമലംഘനങ്ങൾ ഉടൻ നേരിടാൻ രാജ്യത്തുടനീളം സുരക്ഷയും സാന്നിധ്യവും വർധിപ്പിക്കുന്നു
കുവൈത്ത് സിറ്റി: നിയമലംഘനങ്ങൾ ഉടൻ നേരിടാൻ രാജ്യത്തുടനീളം സുരക്ഷയും സാന്നിധ്യവും വർധിപ്പിക്കേണ്ടത് അനിവാര്യമാണെന്ന് ഒന്നാം ഉപപ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയുമായ ശൈഖ് തലാൽ ഖാലിദ് അൽ അഹ്മദ് അസ്സബാഹ്. ആഭ്യന്തര മന്ത്രാലയം ആസ്ഥാനത്ത് ചേർന്ന സുരക്ഷ ഉദ്യോഗസ്ഥരുടെ യോഗത്തിലാണ് ശൈഖ് തലാലിന്റെ നിർദേശം.
ആഭ്യന്തര മന്ത്രാലയം അണ്ടർ സെക്രട്ടറി ലെഫ്റ്റനന്റ് ജനറൽ അൻവർ അൽ ബർജാസ്, അസിസ്റ്റന്റ് അണ്ടർ സെക്രട്ടറിമാർ എന്നിവർ പങ്കെടുത്തു.
നടപ്പാക്കിക്കൊണ്ടിരിക്കുന്ന സുരക്ഷ, ട്രാഫിക് പദ്ധതികളും നിയമലംഘകരെ കണ്ടെത്തുന്നതിനായി നടത്തുന്ന പരിശോധന ഫലങ്ങളും യോഗം വിലയിരുത്തി. വിവിധ മന്ത്രാലയങ്ങളുടെ യോജിച്ച ഇടപെടലുകളുടെ ആവശ്യകതയും രാജ്യസുരക്ഷയെ തടസ്സപ്പെടുത്തുന്നവർക്കെതിരെ മുഖം നോക്കാതെ നടപടി എടുക്കാനും ശൈഖ് തലാൽ ആവശ്യപ്പെട്ടു.
👆👆
കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/Jk9a0Jhec9LAZpDNWO2ZE6
Comments (0)