Posted By user Posted On

expat ഹൃദയാഘാതത്തെ തുട‍ർന്ന് ചികിത്സയിലിരിക്കെ പ്രവാസി മലയാളി കുവൈത്തിൽ അന്തരിച്ചു

കുവൈത്ത് സിറ്റി: തൃശൂർ ചിറക്കൽ സ്വദേശി ഷാഫി അബ്‌ദുൽ (43) കുവൈത്തിൽ നിര്യാതനായി. ഹൃദയാഘാതത്തെ expat തുടർന്ന് അദാൻ ആശുപത്രിയിൽ ചികത്സയിലായിരുന്നു. ഞായറാഴ്‌ച ഉച്ചക്ക് 12 ഓടെയാണ് മരണം.ഗ്ലോബൽ പ്രൊജക്റ്റ് കമ്പനിയിൽ ഐ.ടി ഡിപ്പാർട്മെന്റിലായിരുന്നു ജോലി. മെഹ്ബൂലയിലായിരുന്നു താമസം. പിതാവ്: വാടാനപ്പള്ളി പരേതനായ പണിക്കവീട്ടിൽ അബ്‌ദു. മാതാവ്:ഹലീമ. ഭാര്യ:സഫ്‌ന. മകൾ: അമീന.സഹോദരങ്ങൾ: ഡോ. സാദിഖ് അബ്‌ദുൽ (അദാൻ ഹോസ്പിറ്റൽ), ഷാജി. നടപടികൾ പൂർത്തിയാക്കി മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകും.

കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/Jk9a0Jhec9LAZpDNWO2ZE6

Comments (0)

Leave a Reply

Your email address will not be published. Required fields are marked *