Posted By user Posted On

job കുവൈത്തിൽ നഴ്‌സിംഗ് ജീവനക്കാരുടെ നിയമനം; ഇടനില കമ്പനികളുമായി ഇടാപാടുകളില്ല, സോഷ്യൽ മീഡിയ പരസ്യങ്ങളിൽ വീഴരുത്, വ്യക്തത വരുത്തി ആരോഗ്യ മന്ത്രാലയം

കുവൈത്ത് സിറ്റി : കുവൈത്തിൽ നഴ്‌സിംഗ് ജീവനക്കാരുടെ നിയമനവുമായി ബന്ധപ്പെട്ട് 2018 മുതൽ ഒരു ഇടനില കമ്പനികളുമായും job ഇടപാടുകൾ നടത്തുന്നില്ലെന്ന് കുവൈത്ത് ആരോഗ്യ മന്ത്രാലയം. ഇത്തരം പരസ്യങ്ങളിൽ ആരും വഞ്ചിതകരാകരുതെന്നും അവയുടെ കൃത്യതയും വിശ്വാസ്യതയും പരിശോധിക്കണമെന്നും മന്ത്രാലയം അഭ്യർത്ഥിച്ചു. കുവൈത്ത് ആരോഗ്യ മന്ത്രാലയത്തിലേക്ക് എന്ന വ്യാജേനെ വിവിധ സോഷ്യൽ മീഡിയകളിൽ പ്രചരിക്കുന്ന പരസ്യങ്ങളുമായി തങ്ങൾക്ക് യാതൊരു വിധ ബന്ധവുമില്ലെന്നും ജോലി ഒഴിവുകളും അവയ്ക്കുള്ള എല്ലാ അപേക്ഷകളും അതാത് രാജ്യങ്ങളിലെ സർക്കാർ ഏജൻസികളുമായി ഏർപ്പെട്ട ധാരണാപത്രങ്ങൾ വഴിയാണ് കൈകാര്യം ചെയ്യുന്നതെന്നും അധികാരികൾ അറിയിച്ചു. പാകിസ്ഥാൻ, ജോർദാൻ തുടങ്ങിയ ചില രാജ്യങ്ങളിൽ നിന്നല്ലാതെ ഈ അടുത്ത കാലങ്ങളിൽ മറ്റു ഏതെങ്കിലും വിദേശ രാജ്യങ്ങളിൽ നിന്ന് മന്ത്രാലയം നഴ്‌സിംഗ് റിക്രൂട്ട്‌മെന്റു നടത്തിയിട്ടില്ല .എന്നാൽ ഇന്തോനേഷ്യ, ശ്രീലങ്ക, ടുണീഷ്യ എന്നിവിടങ്ങളിൽ നിന്നും ആ രാജ്യങ്ങളിലെ ബന്ധപ്പെട്ട സർക്കാർ സ്ഥാപനം വഴി പുതിയ റിക്രൂട്ട്‌മെന്റ് പ്രഖ്യാപിച്ചിട്ടുണ്ട്.

കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/Jk9a0Jhec9LAZpDNWO2ZE6

https://www.kuwaitvarthakal.com/2023/05/31/www-google-search-web-cheap-flight-hotel-booking-mobile-application/

Comments (0)

Leave a Reply

Your email address will not be published. Required fields are marked *