Posted By user Posted On

chandrayan ചന്ദ്രയാൻ 3 വിജയത്തിൽ ഇന്ത്യക്ക് അഭിനന്ദനം അറിയിച്ച് കുവൈത്ത് ഭരണകൂടം

കുവൈത്ത് സിറ്റി : ചന്ദ്രയാൻ-3 ന്റെ ചരിത്ര വിജയത്തിൽ ഇന്ത്യക്ക് അഭിനന്ദനം അറിയിച്ച് കുവൈത്ത് ഭരണകൂടം. chandrayan കുവൈത്ത് അമീർ ഷെയ്ഖ് നവാഫ് അൽ അഹമദ് അൽ സബാഹ് , ഉപ അമീർ ഷെയ്ഖ് മിഷ്” അൽ അഹമദ് അൽ സബാഹ്, പ്രധാന മന്ത്രി ഷെയ്ഖ് അഹമദ് അൽ നവാഫ് അൽ സബാഹ് എന്നിവരാണ് പ്രധാന മന്ത്രി നരേന്ദ്ര മോദിക്ക് അഭിനന്ദന സന്ദേശം അയച്ചത്. ബഹിരാകാശ ശാസ്ത്ര രംഗത്ത് ഭാരതം കൈവരിച്ച ഈ ചരിത്ര നേട്ടം മുഴുവൻ മനുഷ്യരാശിക്കും അഭിമാന നിമിഷമാണെന്ന് അഭിനന്ദന സന്ദേശത്തിൽ അറിയിച്ചു. ചന്ദ്രയാൻ 3 ന്റെ വിജയത്തിന് വേണ്ടി പ്രവർത്തിച്ച ഐ.എസ്.ആർ.ഒ ക്കും ഇന്ത്യൻ ജനതക്കും സർക്കാരിനും കുവൈത്ത് ഭരണാധികാരികൾ ആശംസകൾ നേർന്നു.

കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/Jk9a0Jhec9LAZpDNWO2ZE6

Comments (0)

Leave a Reply

Your email address will not be published. Required fields are marked *