Posted By user Posted On

dhl easyshopകു​വൈ​ത്തി​ലെ​ത്തി​യ ഇന്ത്യൻ നാവിക കപ്പലിൽ പ്രത്യേക വിരുന്ന്

കു​വൈ​ത്ത് സി​റ്റി: കു​വൈ​ത്തി​ലെ​ത്തി​യ ഇ​ന്ത്യ​ൻ നാ​വി​ക ക​പ്പ​ൽ ഐ.​എ​ൻ.​എ​സ് വി​ശാ​ഖ​പ​ട്ട​ണ​ത്തി​ൽ സം​ഘ​ടി​പ്പി​ച്ച dhl easyshop പ്ര​ത്യേ​ക വി​രു​ന്നി​ൽ ലു​ലു ഹൈ​പ്പ​ർ​മാ​ർ​ക്ക​റ്റ് കു​വൈ​ത്ത് ഡ​യ​റ​ക്ട​ർ മു​ഹ​മ്മ​ദ് ഹാ​രി​സ് പ​​​ങ്കെ​ടു​ത്തു. കു​വൈ​ത്തി​ലെ ഇ​ന്ത്യ​ൻ അം​ബാ​സ​ഡ​ർ ഡോ. ​ആ​ദ​ർ​ശ് സ്വൈ​ക, വെ​സ്റ്റേ​ൺ ഫ്ലീ​റ്റ് ക​മാ​ൻ​ഡി​ങ് ഫ്ലാ​ഗ് ഓ​ഫി​സ​ർ റി​യ​ർ അ​ഡ്മി​റ​ൽ വി​നീ​ത് എ​സ്. മ​ക്കാ​ർ​ട്ടി എ​ന്നി​വ​രാ​ണ് വി​രു​ന്ന് സം​ഘ​ടി​പ്പി​ച്ച​ത്.അം​ബാ​സ​ഡ​ർ ആ​ദ​ർ​ശ് സ്വൈ​ക​യും റി​യ​ർ അ​ഡ്മി​റ​ൽ വി​നീ​ത് എ​സ്. മ​ക്കാ​ർ​ട്ടി​യും മു​ഹ​മ്മ​ദ് ഹാ​രി​സി​ന് ഊ​ഷ്മ​ള സ്വീ​ക​ര​ണം ന​ൽ​കി. കു​വൈ​ത്തും ഇ​ന്ത്യ​യും ത​മ്മി​ലെ സാ​മ്പ​ത്തി​ക സാം​സ്കാ​രി​ക ബ​ന്ധം മെ​ച്ച​പ്പെ​ടു​ത്തു​ന്ന​തി​ൽ ലു​ലു ഹൈ​പ്പ​ർ​മാ​ർ​ക്ക​റ്റി​ന്റെ പ്ര​ധാ​ന പ​ങ്ക് ഇ​രു​വ​രും സൂ​ചി​പ്പി​ച്ചു. ആ​തി​ഥ്യ​ത്തി​നും അ​വി​സ്മ​ര​ണീ​യ​മാ​യ കൂ​ടി​ക്കാ​ഴ്ച സം​ഘ​ടി​പ്പി​ച്ച​തി​നും മു​ഹ​മ്മ​ദ് ഹാ​രി​സ് അം​ബാ​സ​ഡ​ർ ആ​ദ​ർ​ശ് സ്വൈ​ക, റി​യ​ർ അ​ഡ്മി​റ​ൽ വി​നീ​ത് എ​സ്. മ​ക്കാ​ർ​ട്ടി എ​ന്നി​വ​ർ​ക്കും ഇ​ന്ത്യ​ൻ ന​യ​ത​ന്ത്ര പ്ര​തി​നി​ധി സം​ഘ​ത്തി​നും അ​ഭി​ന​ന്ദ​നം അ​റി​യി​ച്ചു. കു​വൈ​ത്തി​ലെ​യും ഇ​ന്ത്യ​യി​ലെ​യും പ്ര​മു​ഖ​ർ പ​​ങ്കെ​ടു​ത്ത പ​രി​പാ​ടി ഇ​രു രാ​ജ്യ​ങ്ങ​ളു​ടെ​യും സ​ഹ​ക​ര​ണം, വാ​ണി​ജ്യ, നാ​വി​ക താ​ൽ​പ​ര്യ​ങ്ങ​ൾ എ​ന്നി​വ ശ​ക്തി​പ്പെ​ടു​ത്ത​ൽ ല​ക്ഷ്യ​മി​ട്ടാ​ണ് സം​ഘ​ടി​പ്പി​ച്ച​ത്.

കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/Jk9a0Jhec9LAZpDNWO2ZE6

Comments (0)

Leave a Reply

Your email address will not be published. Required fields are marked *