Posted By user Posted On

കുവൈറ്റിൽ മാധ്യമങ്ങൾക്ക് നിയന്ത്രണം ഏർപ്പെടുത്താൻ പുതിയ നിയമം

കുവൈറ്റിൽ മാധ്യമങ്ങൾക്ക് നിയന്ത്രണം ഏർപ്പെടുത്തുന്നതിനായി പുതിയ കരട് നിയമം തയാറാക്കി വാർത്ത വിതരണ മന്ത്രാലയം. പുതിയ നിയമത്തിൽ നിരവധി വ്യവസ്ഥകളും, മുന്നറിയിപ്പുകളും, പിഴകളും ഉൾപ്പെടുത്തിയിട്ടുണ്ട്. പുതിയ നിയമത്തിൽ പ്രധാനമായും ശ്രദ്ധിക്കപ്പെടുന്നത് രാജ്യത്തിൻറെ ഉന്നതനായ അമീറിനെയോ കൂടാതെ കിരീടാവകാശിയെയോ, ഡെപ്യൂട്ടി അമീറിനെയോ വിമർശിക്കുന്നത് നിരോധിച്ചിരിക്കുന്നു എന്നുള്ളതാണ്. അമീറിന്റെ രേഖാമൂലമുള്ള അനുമതിയില്ലാതെ ഇവരിൽ ആർക്കെങ്കിലും എതിരെ ഒരു വാക്കോ, പ്രവൃത്തിയോ ആരോപിക്കുന്നത് കുറ്റകരമാണെന്ന് നിയമത്തിൽ പറയുന്നു. ഈ നിയമം തെറ്റിക്കുന്നവർക്ക് മൂന്നുവർഷത്തെ കൂടാതെ തടവും, അമ്പതിനായിരം മുതൽ ഒരു ലക്ഷം ദിനാറിൽ കവിയാത്ത പിഴയും, അല്ലെങ്കിൽ ഈ രണ്ടു പിഴകളിൽ ഒന്നും ശിക്ഷയായി ലഭിക്കുന്നതാണ്. ഫത്വ ആൻഡ് ലെജിസ്ലേഷൻ ഡിപ്പാർട്മെന്റ് അവലോകനം ചെയ്തതിന് ശേഷമാണ് നിയമം തയാറാക്കിയിരിക്കുന്നത്.കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/Jk9a0Jhec9LAZpDNWO2ZE6

Comments (0)

Leave a Reply

Your email address will not be published. Required fields are marked *