കുവൈത്തിൽ നിങ്ങളുടെ പേരിൽ ട്രാഫിക് പിഴയുണ്ടോ? ഇക്കാര്യം ശ്രദ്ധിച്ചില്ലെങ്കിൽ പണി കിട്ടും, നാട്ടിലേക്കുള്ള യാത്ര വരെ മുടങ്ങിയേക്കും
കുവൈത്ത് സിറ്റി: വാഹനം ഓടിക്കുന്നവർ രാജ്യത്തെ നിയമങ്ങൾ പാലിക്കാൻ ശ്രദ്ധിക്കണം. നിയമലംഘനങ്ങൾ സ്വന്തം ജീവനും മറ്റുള്ളവരുടെ ജീവനും സ്വത്തിനും നഷ്ടങ്ങൾ വരുത്തും. പിഴ ന്നാൽ ഉടൻ അത് അടച്ചുതീർത്ത് നിയമപ്രശ്നങ്ങൾ ഒഴിവാക്കണം. ഗതാഗത നിയമലംഘനങ്ങളുടെ പിഴ അടക്കുന്നതിലെ ചെറിയ അശ്രദ്ധ ഇനി മുതൽ യാത്രതന്നെ തടസ്സപ്പെടുത്തിയേക്കാം.
നിയമലംഘനങ്ങൾക്ക് പിഴ ഉണ്ടോ എന്നത് ട്രാഫിക് വിഭാഗത്തിന്റെ ഓൺലൈൻ പോർട്ടൽ, ആപ് എന്നിവ വഴി അറിയാനാകും. സിവിൽ
ഐഡി നമ്പർ, വാഹന നമ്പർ എന്നിവ നൽകിയാൽ ഇവ വ്യക്തമാകും.
പിഴ ഉണ്ടെങ്കിൽ അവ ഉടനെ അടക്കണം. അല്ലാത്തപക്ഷം ഇഖാമ പുതുക്കൽ, അടിയന്തര ഘട്ടത്തിൽ നാട്ടിൽ പോകൽ എന്നിവക്കെ ല്ലാം ഇനി മുതൽ ഇത് തടസ്സമാകും.
Comments (0)