കുവൈത്ത് സിറ്റി: ഉപഭോക്താക്കൾക്ക് ഇലക്ട്രോണിക് ബാങ്കിംഗ് അനുഭവം മെച്ചപ്പെടുത്തുന്നതിനുള്ള പ്രവർത്തനങ്ങൾ തുടർന്ന് ജോയിന്റ് ഓട്ടോമേറ്റഡ് ബാങ്കിംഗ് സർവീസസ് കമ്പനി (കെ നെറ്റ്). പ്രാദേശിക, അന്തർദേശീയ തലങ്ങളിലെ പേയ്‌മെന്റ് സാങ്കേതികവിദ്യയുടെ വികാസത്തിന് അനുസൃതമായി കെ നെറ്റ് ബിസിനസ് ഉടമകകളെ ഉദ്ദേശിച്ച് വികസിപ്പിച്ച സോഫ്റ്റ്പോസ് ആപ്ലിക്കേഷന്റെ ലോഞ്ച് ആണ് കെ നെറ്റ് പ്രഖ്യാപിച്ചിട്ടുള്ളത്. ആധുനിക സാങ്കേതിക വിദ്യകൾക്ക് അനുസൃതമായി ഉപയോഗിക്കാൻ എളുപ്പമുള്ള ഉയർന്ന നിലവാരവും കാര്യക്ഷമതയുമുള്ള സേവനങ്ങൾ കൊണ്ട് വരുന്നതിനും പേയ്‌മെന്റ് സംവിധാനങ്ങളുടെ അടിസ്ഥാന സൗകര്യങ്ങൾ വിപുലീകരിക്കാനുള്ള ശ്രമങ്ങളുടെ ഭാ​ഗമായാണ് സോഫ്റ്റ്പോസ് ആപ്ലിക്കേഷൻ വികസിപ്പിച്ചെടുത്തത്. സോഫ്റ്റ്പോസ് ആപ്ലിക്കേഷൻ നിയർ ഫീൽഡ് കമ്മ്യൂണിക്കേഷൻ (എൻഎഫ്സി) ഉള്ള ആൻഡ്രോയിഡ് ഓപ്പറേറ്റിംഗ് സിസ്റ്റം പ്രവർത്തിക്കുന്ന സ്മാർട്ട് ഉപകരണങ്ങളെ ഒരു പോയിന്റ് ഓഫ് സെയിൽ ഉപകരണമാക്കി മാറ്റുന്നുവെന്ന് കെ നെറ്റ് സിഇഒ സിഇഒ ഇസാം അൽ ഖഷ്‌നം വിശദീകരിച്ചു.