Posted By user Posted On

ഇന്ത്യൻ പടക്കപ്പൽ കുവൈത്തിലെത്തി; കാണാൻ അപേക്ഷ നൽകി നിരവധി പേ‍ർ, അവസരം 300 ആളുകൾക്ക് മാത്രം

കുവൈത്ത് സിറ്റി :ഇന്ത്യൻ നാവികസേനയുടെ പടക്കപ്പലായ ഐഎൻഎസ് വിശാഖപട്ടണം ഷുവൈഖ് തുറമുഖത്തെത്തി. കമാൻഡ് ഓഫ് ഫ്ലാഗ് ഓഫീസർ കമാൻഡിംഗ് വെസ്റ്റേൺ ഫ്ലീറ്റിന്റെ കീഴിലുള്ള ഐഎൻഎസ് വിശാഖപട്ടണം, റിയർ അഡ്മിറൽ വിനീത് മക്കാർട്ടിയെ കുവൈത്ത്‌ നാവിക സേന ,അതിർത്തി സുരക്ഷ ഉദ്യോഗസ്ഥർ ഇന്ത്യൻ എംബസി ഉദ്യോഗസ്ഥർ എന്നിവർ ചേർന്ന് സ്വീകരിച്ചു.ഷുവൈഖ് തുറമുഖത്ത് നടന്ന സ്വീകരണ ചടങ്ങിൽ കുവൈത്തിലെ നിരവധി ഇന്ത്യൻ സ്‌കൂൾ വിദ്യാർത്ഥികളും ത്രിവർണ പതാക ഉയർത്തി കപ്പലിനെ വരവേറ്റു.ര​ണ്ടു ദി​വ​സ​ങ്ങ​ളി​ലും കു​വൈ​ത്തി​ലെ ഇ​ന്ത്യ​ൻ ക​മ്യൂ​ണി​റ്റി അം​ഗ​ങ്ങ​ൾ​ക്ക് ക​പ്പ​ൽ സ​ന്ദ​ർ​ശി​ക്കാ​നു​ള്ള അ​വ​സ​രം ഉ​ണ്ടാ​കും. ര​ണ്ടു​ദി​വ​സ​വും വൈ​കീ​ട്ട് ആ​റു​മു​ത​ൽ ഏ​ഴു​വ​രെ​യാ​ണ് സ​ന്ദ​ർ​ശ​ന സ​മ​യം. ഇ​തി​നാ​യി ഓ​ൺ​ലൈ​നാ​യി നേ​ര​ത്തെ അ​പേ​ക്ഷ സ്വീ​ക​രി​ച്ചി​രു​ന്നു. വെ​ള്ളി​യാ​ഴ്ച മു​ത​ൽ അ​പേ​ക്ഷ സ്വീ​ക​രി​ക്കു​ന്ന​ത് അ​വ​സാ​നി​പ്പി​ച്ചി​ട്ടു​ണ്ട്. ഇതിനായി അപേക്ഷ സമർപ്പിച്ച ഭൂരിഭാഗം പേർക്കും എംബസിയിൽ നിന്ന് ഇത് വരെ അറിയിപ്പ് ലഭിച്ചിട്ടില്ല.അപേക്ഷകരുടെ ആധിക്യമാണ് ഇതിന് കാരണമായി പറയപ്പെടുന്നത്. 3000-ത്തോളം അപേക്ഷകരാണ് എംബസിയുടെ പ്രത്യേക ഫോമിൽ രജിസ്ട്രർ ചെയ്തിരുന്നതെങ്കിലും 300 പേർക്ക് മാത്രമാണ് കപ്പൽ സന്ദർശിക്കാനുള്ള അനുമതി ലഭ്യമായിട്ടുള്ളത്.ആദ്യം രജിസ്ട്രർ ചെയ്ത 300-പേരെയാണ് ഇതിനായി തെരഞ്ഞെടുത്തിരിക്കുന്നത്..ഇവരിൽ 100 പേരെ വീതം വിളിച്ച് കപ്പൽ സന്ദർശിക്കുവാനാണ് അവസരമാണ് ഒരുക്കിയിരിക്കുന്നത്.

Comments (0)

Leave a Reply

Your email address will not be published. Required fields are marked *