കുവൈത്തികൾക്ക് ഇന്ത്യ സന്ദർശിക്കാൻ മൾട്ടി എൻട്രി വിസ ഉൾപ്പടെ മികച്ച സംവിധാനങ്ങൾ; അറിയാം ഇക്കാര്യങ്ങള്‍
കുവൈത്ത് സിറ്റി: ഇന്ത്യ സന്ദർശിക്കാൻ ആഗ്രഹിക്കുന്ന കുവൈത്തികൾക്ക് വിസ നടപടികളിൽ ഉൾപ്പെടെ മികച്ച സംവിധാനങ്ങൾ ഉറപ്പാക്കിയിട്ടുണ്ടെന്ന് രാജ്യത്തെ ഇന്ത്യൻ അംബാസഡർ ഡോ. ആദർശ് സ്വൈക അറിയിച്ചു. കുവൈത്തിലെ ഇന്ത്യൻ എംബസി ആറ് മാസത്തേക്ക് ഒന്നിലധികം തവണ വരെ(മൾട്ടി എൻട്രി) യാത്രകൾക്കും സന്ദർശനങ്ങൾക്കുമായി കുവൈത്തികൾക്ക് ടൂറിസ്റ്റ് വിസ നൽകുന്നുണ്ട്. വിസയുടെ സാധുത കാലയളവായ ആറ് മാസത്തേക്ക് ഇന്ത്യയിലേക്ക് നിരവധി തവണ പോകാൻ വിസ സാധിക്കും. കൂടാതെ അവർക്ക് അയൽരാജ്യമായ ദക്ഷിണേഷ്യൻ രാജ്യങ്ങളിലേക്കുള്ള സന്ദർശനങ്ങൾ സംയോജിപ്പിക്കാനും കഴിയും. കൂടാതെ കുവൈത്തികൾക്ക് നിരവധി തവണ ഇന്ത്യയിൽ പ്രവേശിക്കാനോ പുറത്തുപോകാനോ കഴിയുമെന്നും അദ്ദേഹം പറഞ്ഞു. ടൂറിസ്റ്റ് വിസ, ബിസിനസുകാർക്കുള്ള വാണിജ്യ വിസ, വിദ്യാർത്ഥികൾക്കുള്ള പഠന വിസ, തൊഴിൽ വിസ എന്നിവ ഉൾപ്പെടെയുള്ള പ്രത്യേക ആവശ്യങ്ങൾക്കായി ഇന്ത്യൻ എംബസി നിരവധി തരം വിസകൾ നൽകുന്നുണ്ട്.
👆👆
കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/EtUlRnRKmDQ9OdE1w5ZNwX
Comments (0)