കുവൈറ്റ് വിദ്യാർത്ഥികളെ ലക്ഷ്യമിട്ട് യുഎസിൽ തട്ടിപ്പ്
കുവൈത്ത് വിദ്യാർത്ഥികളെ ലക്ഷ്യമിട്ട് യുഎസിൽ നടക്കുന്ന തട്ടിപ്പിനെതിരെ ജാഗ്രത നിർദേശം നൽകി വാഷിങ്ടണിലെ കുവൈത്ത് എംബസി. കോൺസുലാർ വിഭാഗത്തിന്റെ പ്രതിനിധികളെന്ന പേരിൽ വിദ്യാർഥികളുടെ എൻറോൾമെന്റുകൾ, മറ്റ് വിദ്യാഭ്യാസ സേവനങ്ങൾ എന്നിവക്ക് യു.എസ് ഉന്നത വിദ്യാഭ്യാസ വകുപ്പിൽ പണമടക്കാൻ അഭ്യർഥിച്ചാണ് തട്ടിപ്പ്. ഇത്തരം ഫോൺ കാളുകളും ഇ-മെയിലുകളും വിദ്യാർഥികൾക്ക് വ്യാപകമായി വരുന്നുണ്ട്. പണമടക്കാനുള്ള സംവിധാനവും തട്ടിപ്പുസംഘം അറിയിക്കും. ഇത്തരം സംശയാസ്പദമായ ഫോൺ കാളുകളും ഇ-മെയിലുകളും ഒഴിവാക്കണമെന്ന് കുവൈത്ത് എംബസി അറിയിച്ചു. എന്തെങ്കിലും പേമെന്റുകൾ അടക്കാൻ എംബസി ഫോണിലൂടെയോ ഇ-മെയിൽ വഴിയോ ബന്ധപ്പെടുന്നില്ലെന്നും വ്യക്തമാക്കി. സംശയാസ്പദമായ കോൺടാക്ടുകളെ കുറിച്ച് എംബസിയുടെ കോൺസുലാർ വിഭാഗത്തെ അറിയിക്കാനും പൗരന്മാരോട് നിർദേശിച്ചു. സംശയാസ്പദമായ വ്യക്തികളുമായി പാസ്പോർട്ട് ഫോട്ടോ, ഐഡികൾ, അക്കാദമിക് സർട്ടിഫിക്കറ്റുകൾ എന്നിവയുൾപ്പെടെയുള്ള വിവരങ്ങൾ പങ്കിടുന്നത് ഒഴിവാക്കണമെന്ന് എംബസി അറിയിച്ചു.കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/EtUlRnRKmDQ9OdE1w5ZNwX
Comments (0)