gold smuggling വിമാനത്തിലെ ശൗചാലയത്തിൽ ഉപേക്ഷിച്ച നിലയിൽ സ്വർണം; കണ്ടെത്തിയത് 85 ലക്ഷം രൂപയുടെ സ്വർണം
നെടുമ്പാശ്ശേരി: വിമാനത്തിലെ ശൗചാലയത്തിൽ ഒളിപ്പിച്ച് കടത്തിക്കൊണ്ടുവന്ന 85 ലക്ഷം രൂപയുടെ gold smuggling സ്വർണം കൊച്ചി വിമാനത്താവളത്തിൽ പിടിച്ചു. അബുദാബിയിൽനിന്ന് എത്തിയ ഇൻഡിഗോ വിമാനത്തിൽനിന്നാണ് കസ്റ്റംസ് 1.709 കിലോ സ്വർണം പിടിച്ചത്. സ്വർണ മിശ്രിതം രണ്ട് പൊതികളാക്കി ശൗചാലയത്തിൽ വാഷ് ബേസിന്റെ അടിയിൽ ടേപ്പുകൊണ്ട് ഒട്ടിച്ചു വെച്ചിരിക്കുകയായിരുന്നു. പൊതികൾ ശ്രദ്ധയിൽ പെട്ട വിമാന ജീവനക്കാർ കസ്റ്റംസിന് വിവരം കൈമാറി. കസ്റ്റംസ് എത്തി പൊതികൾ കസ്റ്റഡിയിലെടുത്തു. അബുദാബിയിൽനിന്ന് എത്തി ഈ വിമാനം ഹൈദരാബാദിലേക്കാണ് പോകുന്നത്. സ്വർണക്കടത്ത് സംഘത്തിൽ പെട്ട ആരെങ്കിലും വിമാനത്തിൽ കയറി ഹൈദരാബാദിൽ എത്തി സ്വർണവുമെടുത്ത് പുറത്തിറങ്ങാൻ പദ്ധതിയിട്ടിരുന്നോ എന്നതുൾപ്പെടെ കസ്റ്റംസ് അന്വേഷിക്കുന്നുണ്ട്. കൊച്ചി വിമാനത്താവളത്തിൽ വിമാനം വൃത്തിയാക്കുന്നവർക്കാർക്കെങ്കിലും സ്വർണക്കടത്തിൽ പങ്കുണ്ടോ എന്നും അന്വേഷിക്കുന്നുണ്ട്. ഈ വിമാനത്തിൽ യാത്ര ചെയ്തവരുടെയും ഈ വിമാനത്തിൽ ഹൈദരാബാദിലേക്ക് ടിക്കറ്റ് എടുത്തിരുന്നവരുടെയും വിവരങ്ങൾ കസ്റ്റംസ് ശേഖരിക്കുന്നുണ്ട്. മുൻപും വിമാനത്തിൽ ഒളിപ്പിച്ച് സ്വർണം കടത്തിക്കൊണ്ടുവന്നത് പിടിച്ചിട്ടുണ്ട്. എന്നാൽ, ആളെ കിട്ടാറില്ല.
Comments (0)