Posted By user Posted On

fire forceകുവൈത്തിൽ പള്ളി മുറിയിലടക്കം മൂന്നിടങ്ങളിൽ തീപിടിത്തം

കു​വൈ​ത്ത് സി​റ്റി: ഇ​ന്ന​ലെ രാ​ജ്യ​ത്ത് മൂ​ന്നി​ട​ത്ത് തീ​പി​ടി​ത്ത​മു​ണ്ടാ​യി. ഫി​ർ​ദൗ​സ് ഏ​രി​യ​യി​ൽ ര​ണ്ടു വാ​ഹ​ന​ങ്ങ​ളും fire force അ​ബു ഹ​ലീ​ഫ​യി​ൽ കെ​ട്ടി​ട​ത്തി​ന്റെ ബേ​സ്മെ​ന്റി​ലും അ​ർ​ദി​യ​യി​ൽ പ​ള്ളി​മു​റി​യി​ലു​മാ​ണ് തീ​പി​ടി​ത്ത​മു​ണ്ടാ​യ​ത്. അ​ഗ്നി​ശ​മ​ന സേ​ന​യു​ടെ ഉ​ട​ന​ടി​യു​ള്ള ഇ​ട​പെ​ട​ൽ കൂ​ടു​ത​ൽ അ​നി​ഷ്ട​സം​ഭ​വ​ങ്ങ​ൾ ഇ​ല്ലാ​തെ തീ ​കെ​ടു​ത്തു​ന്ന​തി​ന് സ​ഹാ​യി​ച്ചു.ഫി​ർ​ദൗ​സ് ഏ​രി​യ​യി​ൽ വീ​ടി​നു മു​ന്നി​ൽ നി​ർ​ത്തി​യി​ട്ട ര​ണ്ടു വാ​ഹ​ന​ങ്ങ​ൾ​ക്കാ​ണ് തീ​പി​ടി​ച്ച​ത്. വെ​ള്ളി​യാ​ഴ്ച രാ​വി​ലെ​യാ​ണ് ഇ​തു​സം​ബ​ന്ധി​ച്ച വി​വ​രം ല​ഭി​ച്ച​തെ​ന്ന് ജ​ന​റ​ൽ ഫ​യ​ർ​ഫോ​ഴ്‌​സി​ന്റെ പ​ബ്ലി​ക് റി​ലേ​ഷ​ൻ​സ് ആ​ൻ​ഡ് മീ​ഡി​യ വി​ഭാ​ഗം അ​റി​യി​ച്ചു. അ​ബു ഹ​ലീ​ഫ ഏ​രി​യ​യി​ലെ ഒ​രു കെ​ട്ടി​ട​ത്തി​ന്റെ ബേ​സ്‌​മെ​ന്റി​ലു​ണ്ടാ​യ തീ​പി​ടി​ത്തം അ​ഗ്നി​ശ​മ​ന സേ​നാം​ഗ​ങ്ങ​ൾ നി​യ​ന്ത്രി​ച്ചു. പ്ലാ​സ്റ്റി​ക് വ​സ്തു​ക്ക​ളും വീ​ട്ടു​പ​ക​ര​ണ​ങ്ങ​ളും സൂ​ക്ഷി​ക്കാ​ൻ ഉ​പ​യോ​ഗി​ക്കു​ന്ന ഇ​ട​ത്താ​ണ് തീ ​പ​ട​ർ​ന്ന​ത്. അ​ർ​ദി​യ​യി​ലെ പ​ള്ളി​യി​ലെ മു​റി​യി​ലും വെ​ള്ളി​യാ​ഴ്ച രാ​വി​ലെ​യാ​ണ് തീ​പി​ടി​ത്തം സം​ഭ​വി​ച്ച​തെ​ന്ന് ജ​ന​റ​ൽ ഫ​യ​ർ​ഫോ​ഴ്‌​സ് അ​റി​യി​ച്ചു. അ​ഗ്നി​ശ​മ​ന സേ​ന ഉ​ട​ൻ സ്ഥ​ല​ത്തെ​ത്തി തീ​യ​ണ​ക്കു​ക​യാ​യി​രു​ന്നു.

കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/EtUlRnRKmDQ9OdE1w5ZNwX

Comments (0)

Leave a Reply

Your email address will not be published. Required fields are marked *