weatherകുവൈത്തിൽ ഉയർന്ന ചൂടും ഈർപ്പവും ഈ മാസംകൂടി തുടരും; ചെറിയ മഴയ്ക്കും സാധ്യത
കുവൈത്ത് സിറ്റി: രാജ്യത്ത് ഉയർന്ന ചൂടും ഈർപ്പവും ഈ മാസംകൂടി തുടരും. അതേസമയം, ഈ ആഴ്ച ചെറിയ weather മഴ പെയ്യാൻ സാധ്യതയുണ്ടെന്ന് കാലാവസ്ഥ വകുപ്പ് അറിയിച്ചു. അസ്ഥിരമായതും ചൂടുള്ളതും ഈർപ്പമുള്ളതുമായ വായു പ്രഹരങ്ങൾക്കൊപ്പം സീസണൽ ഇന്ത്യൻ ഡിപ്രഷനും രാജ്യത്ത് തുടരുകയാണെന്ന് കാലാവസ്ഥ നിരീക്ഷകൻ യാസർ അൽബ്ലൂഷി പറഞ്ഞു.എന്നാൽ, കനത്ത ചൂടിന് ഈ ആഴ്ച അൽപം ശമനമുണ്ടാകും.വെള്ളിയാഴ്ച, പകൽ പരമാവധി താപനില 46 മുതൽ 48 ഡിഗ്രിയും രാത്രി 32 മുതൽ 34 ഡിഗ്രിയും ആയിരിക്കും. വെള്ളിയാഴ്ച ചിതറിയ ചാറ്റൽമഴക്കും സാധ്യതയുണ്ട്. ശനിയാഴ്ച പകൽ താപനില 46-48 ഡിഗ്രി തലത്തിലാകും.
കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/EtUlRnRKmDQ9OdE1w5ZNwX
Comments (0)