കുവൈത്തിൽ ഇന്ത്യൻ മൈനകൾ വ്യാപകം; പരിസ്ഥിതിക്ക് ഒരു ഭീഷണിയില്ല, ശാന്ത സ്വഭാവക്കാരെന്ന് വിദഗ്ധർ
കുവൈത്ത് സിറ്റി: ഇന്ത്യൻ മൈനകൾ കുവൈത്തിലും വ്യാപകമാകുന്നു. രാജ്യത്തെ പക്ഷി, വന്യജീവി സാന്നിധ്യത്തെ സമ്പന്നമാക്കി പലയിടങ്ങളിലായി അവ പറന്നുനടക്കുന്നു. ചെറു ശബ്ദത്തിൽ ശ്രദ്ധ ക്ഷണിക്കുന്നു. ഇന്ത്യൻ മൈനകൾ കുവൈത്ത് പരിസ്ഥിതിക്ക് ഭീഷണിയല്ലെന്നും പക്ഷി, വന്യജീവി സാന്നിധ്യത്തെ വിപുലപ്പെടുത്തുന്നതായും കുവൈത്ത് എൻവയൺമെന്റൽ ലെൻസസ് മേധാവി റഷീദ് അൽ ഹാജി വ്യക്തമാക്കി. മൈനകൾ സാമൂഹിക ചുറ്റുപാടിൽ ജീവിക്കുന്നതും ബുദ്ധിശാലിയുമായ പക്ഷിയാണ്. 30 വർഷത്തിലേറെയായി കുവൈത്തിൽ അറിയപ്പെടുന്ന പക്ഷിയാണിവ. ശബ്ദങ്ങളെ ഉത്തേജിപ്പിക്കാനും ഏത് അന്തരീക്ഷവുമായി പൊരുത്തപ്പെടാനും ഇവക്ക് കഴിവുണ്ടെന്നും അൽ ഹാജി കൂട്ടിച്ചേർത്തു.സമൂഹത്തോട് ഇണങ്ങി ജീവിക്കുന്ന ബുദ്ധിയുള്ള പക്ഷികളാണിവ. 3 പതിറ്റാണ്ടായി കുവൈത്തിനു പരിചിതമാണ് ഇന്ത്യൻ മൈനകളെ. കേരളത്തിൽ ധാരാളമായി കാണുന്ന മൈനകൾ (മാടത്ത) ഇപ്പോൾ ഗൾഫ് രാജ്യങ്ങളിലും വ്യാപകമാണ്. കടുത്ത ചൂടിനെ അതിജീവിച്ചു ഗൾഫ് രാജ്യങ്ങളുടെ കാലാവസ്ഥയോട് ഇവ പൊരുത്തപ്പെട്ടു കഴിഞ്ഞു. ഇന്ത്യൻ മൈനകൾ പരിസ്ഥിതി പ്രശ്നങ്ങൾ ഉണ്ടാക്കുന്നെന്ന പരാതിയെ തുടർന്നാണ് അന്വേഷണം നടത്തിയത്.
Comments (0)