കുവൈത്തിന്റെ ആകാശത്ത് ഈ മാസം അഞ്ച് ജ്യോതിശാസ്ത്ര പ്രതിഭാസങ്ങൾ
രാജ്യത്ത് ഈ മാസം അഞ്ച് ജ്യോതിശാസ്ത്ര പ്രതിഭാസങ്ങൾ നടക്കുമെന്ന് അൽ ഉജൈരി സയന്റിഫിക് സെന്റർ വ്യക്തമാക്കി. അവ കാണാനും ആസ്വദിക്കാനും കഴിയും. ഭൂമിയോട് ഏറ്റവും അടുത്തുള്ള ഘട്ടമായതിനാൽ നഗ്നനേത്രങ്ങൾകൊണ്ട് വ്യക്തമായി കാണാവുന്ന ചന്ദ്രൻ ഈ മാസം ഒന്നുമുതൽ രാജ്യത്ത് അനുഭവപ്പെടുന്നുണ്ട്. ആഗസ്റ്റ് 10ന് വൈകീട്ട് ബുധൻ ഗ്രഹം സൂര്യനിൽനിന്ന് ഏറ്റവും അകലെ ദൃശ്യമാകും. ആഗസ്റ്റ് 12നും 13നും ഇടയിൽ ‘പെർഷാവിസ്’ എന്നറിയപ്പെടുന്ന ഉൽക്കകളുടെ വർഷവും ഉണ്ടാകും. ഈ വർഷം ഏറ്റവും സജീവമായതും കുവൈത്തിന്റെ ആകാശത്ത് രാത്രിയിൽ കാണാൻ കഴിയുന്നവയുമാകും ഇവയെന്ന് അൽ റായി പത്രം റിപ്പോർട്ട് ചെയ്തു. ആഗസ്റ്റ് 27ന് സൂര്യനിൽനിന്ന് ഭൂമിയുടെ മറുവശത്ത് ശനി ഗ്രഹം പ്രത്യക്ഷപ്പെടുമെന്നും ഉജൈരി സയന്റിഫിക് സെന്റർ പറയുന്നു. സൂര്യാസ്തമയം മുതൽ സൂര്യോദയം വരെ ഇത് ദൃശ്യമാകും. ആഗസ്റ്റ് അവസാനം രണ്ടാമത്തെ പൂർണചന്ദ്രനും കുവൈത്തിന്റെ ആകാശത്തെ പ്രകാശിപ്പിക്കും. ഇതോടെ ഒരേ മാസത്തിൽ രണ്ട് പൂർണചന്ദ്രന്മാർ ഉണ്ടാകും.കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/EtUlRnRKmDQ9OdE1w5ZNwX
Comments (0)