Posted By user Posted On

വ്യാ​ജ ലി​ങ്കു​ക​ള്‍ക്കെ​തി​രെ ജാ​ഗ്ര​ത നി​ർ​ദേ​ശം ന​ല്‍കി കുവെെത്ത് അധികൃതര്‍; ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കൂ…

കു​വൈ​ത്ത് സി​റ്റി: വ്യാ​ജ ലി​ങ്കു​ക​ള്‍ക്കെ​തി​രെ ജാ​ഗ്ര​ത നി​ർ​ദേ​ശം ന​ല്‍കി സി​വി​ൽ ഇ​ൻ​ഫ​ർ​മേ​ഷ​ൻ അ​തോ​റി​റ്റി​. സി​വി​ൽ ഇ​ൻ​ഫ​ർ​മേ​ഷ​ൻ അ​തോ​റി​റ്റി (പാ​സി)​യു​ടെ വെ​ബ്സൈ​റ്റെ​ന്ന വ്യാ​ജേ​ന ഫോ​ണു​ക​ളി​ല്‍ ല​ഭി​ക്കു​ന്ന സ​ന്ദേ​ശ​ങ്ങ​ളോ​ടും ലി​ങ്കു​ക​ളോ​ടും പ്ര​തി​ക​രി​ക്ക​രു​തെ​ന്ന് അ​ധി​കൃ​ത​ര്‍ അ​റി​യി​ച്ചു. രാ​ജ്യ​ത്ത് സൈ​ബ​ര്‍ ത​ട്ടി​പ്പി​ന് ഇ​ര​യാ​കു​ന്ന​വ​രു​ടെ എ​ണ്ണം വ​ർ​ധി​ച്ച് വ​രു​ന്ന സാ​ഹ​ച​ര്യ​ത്തി​ലാ​ണ് അ​ധി​കൃ​ത​ര്‍ മു​ന്ന​റി​യി​പ്പ് ന​ല്‍കി​യ​ത്. ഒൗ​ദ്യോ​ഗി​ക സ്വ​ഭാ​വ​ത്തി​ലെ​ന്ന രീ​തി​യി​ല്‍ വ​രു​ന്ന ഇ​ത്ത​രം വ്യാ​ജ ലി​ങ്കു​ക​ൾ തു​റ​ക്കു​ന്ന​തോ​ടെ ഫോ​ണി​ലെ സ്വ​കാ​ര്യ വി​വ​ര​ങ്ങ​ള്‍ ന​ഷ്ട​പ്പെ​ടാ​ന്‍ സാ​ധ്യ​ത ഏ​റെ​യാ​ണ്. സി​വി​ല്‍ ഐ​ഡി​യു​മാ​യി ബ​ന്ധ​പ്പെ​ട്ട കൃ​ത്യ​മാ​യ വി​വ​ര​ങ്ങ​ൾ​ക്കും സേ​വ​ന​ങ്ങ​ൾ​ക്കും അ​തോ​റി​റ്റി​യു​ടെ ഔ​ദ്യോ​ഗി​ക വെ​ബ്‌​സൈ​റ്റ് മാ​ത്രം ഉ​പ​യോ​ഗി​ക്കാ​ന്‍ പാ​സി അ​ധി​കൃ​ത​ര്‍ പൊ​തു ജ​ന​ങ്ങ​ളോ​ട് അ​ഭ്യ​ർ​ഥി​ച്ചു.

ആ​ളു​ക​ളെ ക​ബ​ളി​പ്പി​ക്കാ​ൻ വി​വി​ധ മ​ന്ത്രാ​ല​യ​ങ്ങ​ളു​ടെ വെ​ബ്‌​സൈ​റ്റി​ന് സ​മാ​ന രൂ​പ​ത്തി​ൽ വെ​ബ്‌​സൈ​റ്റ് നി​ർ​മി​ച്ച് ത​ട്ടി​പ്പ് ന​ട​ത്തു​ന്ന സം​ഘ​ത്തെ കു​റി​ച്ച് ആ​ഭ്യ​ന്ത​ര​മ​ന്ത്രാ​ല​യം നേ​ര​ത്തേ മു​ന്ന​റി​യി​പ്പ് ന​ൽ​കി​യി​രു​ന്നു.

ഔ​ദ്യോ​ഗി​ക കേ​ന്ദ്ര​ങ്ങ​ളി​ൽ​നി​ന്നെ​ന്ന രൂ​പ​ത്തി​ൽ പൊ​തു​ജ​ന​ങ്ങ​ൾ​ക്ക് വി​വി​ധ നി​യ​മ​ലം​ഘ​ന​ങ്ങ​ൾ​ക്ക് പി​ഴ അ​ട​ക്കാ​ൻ ആ​വ​ശ്യ​പ്പെ​ട്ടും ഭീ​ഷ​ണി​പ്പെ​ടു​ത്തി​യും വ്യാ​ജ ലി​ങ്കു​ക​ൾ അ​യ​ക്കു​ന്ന ത​ട്ടി​പ്പ് അ​ടു​ത്തി​ടെ വ​ർ​ധി​ച്ചി​ട്ടു​ണ്ട്. ലി​ങ്കു വ​ഴി പ​ണം അ​ട​ക്കു​മ്പോ​ൾ ത​ട്ടി​പ്പു​കാ​ർ​ക്കാ​കും ല​ഭി​ക്കു​ക. പൊ​ലീ​സ് വേ​ഷ​ത്തി​ൽ വാ​ട്സ്ആ​പ് വി​ഡി​യോ കാ​ൾ വി​ളി​ച്ചും അ​ടു​ത്തി​ടെ നി​ര​വ​ധി പേ​രു​ടെ പ​ണം ത​ട്ടി​യെ​ടു​ത്തി​രു​ന്നു. വ്യാ​ജ ലി​ങ്കു​ക​ൾ വെ​ച്ച് സാ​മ്പ​ത്തി​ക ത​ട്ടി​പ്പു​ക​ൾ വ്യാ​പ​ക​മാ​യ​തി​നെ തു​ട​ർ​ന്ന് പേ​മെ​ന്‍റ് ലി​ങ്കു​ക​ള്‍ ബാ​ങ്കു​ക​ൾ സൂ​ക്ഷ്മ​മാ​യി പ​രി​ശോ​ധി​ക്കു​ന്നു​ണ്ട്. പ​ണം ന​ഷ്ട​പ്പെ​ട്ടാ​ൽ ഉ​ട​ൻ ബാ​ങ്കു​മാ​യി ബ​ന്ധ​പ്പെ​ട്ട് പ്ര​തി​രോ​ധ ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്ക​ണം.

👆👆
കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/EtUlRnRKmDQ9OdE1w5ZNwX

Comments (0)

Leave a Reply

Your email address will not be published. Required fields are marked *